Prelims Mega Revision Points: 4 | Indian Geography | Indian WaterFals And Islands: 1 | ഇന്ത്യൻ ഭൂമിശാസ്ത്രം | ദ്വീപുകൾ, വെള്ളച്ചാട്ടങ്ങൾ: 1

ദ്വീപുകൾ, വെള്ളച്ചാട്ടങ്ങൾ: 1

kerala psc prelims coaching



1. 2016ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ഇന്ത്യയിലെ ഏത് ദ്വീപിനേയാണ് ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി പ്രഖ്യാപിച്ചത്???
Answer: മജുലി


2. ഇന്ത്യയിലെ ആദ്യത്തെ ദീപ് ജില്ലയായി മാറിയ ബ്രഹ്മപുത്ര നദിയിലെ ദ്വീപ് ഏതാണ്???
Answer: മജുലി
 
 
3. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം???
Answer: ജോഗ് വെള്ളച്ചാട്ടം (ഷിമോഗ കർണാടക)


4. ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി???
Answer: ശരാവതി നദി


5. ഗെർസോപ്പ വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്???
Answer: ജോഗ് വെള്ളച്ചാട്ടം


6. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വെള്ളച്ചാട്ടം???
Answer: ബെരി പാനി വെള്ളച്ചാട്ടം (ഒഡിഷ)
 
 
7. ഇന്ത്യയിലെ ഏത് നഗരമാണ് ഏഴ് ദ്വീപുകളുടെ നഗരം എന്ന് അറിയപ്പെടുന്നത്???
Answer: മുംബൈ


8. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ഏതാണ്???
Answer: ലക്ഷദ്വീപ്


9. ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം എത്രയാണ്???
Answer: 36


10. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്???
Answer: ആന്ത്രോത്ത്
 
 

11. ലക്ഷദ്വീപിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ ദ്വീപ് ഏതാണ്???
Answer: ബിത്ര


12. ലക്ഷദ്വീപിലെ ഏത് ദ്വീപാണ് പ്രാദേശികമായി മാലികു എന്നറിയപ്പെടുന്നത്???
Answer: മിനിക്കോയ്


13. ലക്ഷ ദ്വീപിലെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഏത് ദ്വീപിലാണ്???
Answer: അഗത്തി


14. ഇന്ത്യയുടെ പവിഴ ദ്വീപ് എന്ന് അറിയപ്പെടുന്നത്???
Answer: ലക്ഷദ്വീപ്
 
 
15. ഉഷ്ണമേഖലാ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യൻ ദീപ്???
Answer: ലക്ഷദ്വീപ്


16. ലക്ഷദ്വീപ് സ്ഥിതിചെയ്യുന്ന സമുദ്രം???
Answer: അറബിക്കടൽ


17. ഈ നൂറ്റാണ്ടിലെ ആദ്യത്തെ സൂര്യ രശ്മി പതിച്ചത് നിക്കോബാറിന് സമീപത്തെ ഏത് ദ്വീപിലാണ്???
Answer: കച്ചൽ
 
 
18. ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ് സമുഹമായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എത്ര ദ്വീപുകൾ ചേർന്നതാണ്???
Answer: 572


19. നഗ്നരുടെ ദ്വീപ് എന്നർഥം വരുന്ന നക്കാവരം എന്നതിൽ നിന്നും പേര് ലഭിച്ചതെന്ന് കരുതപ്പെടുന്ന ദ്വീപ് ഏതാണ്???
Answer: നിക്കോബാർ


20. ആൻഡമാൻ നിക്കോബാർ ദ്വീപിലെ റോസ് ദ്വീപിനെ 2018 ഡിസംബറിൽ ഏത് പേരിലേക്കാണ് പുനർ നാമകരണം ചെയ്തത്???
Answer: നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ്



21. ആൻഡമാനിലെ ഏതൊക്കെ ദ്വീപുകളേയാണ് യഥാക്രമം സ്വരാജ് ദ്വീപ്, ഷഹീദ് ദ്വീപ് എന്നിങ്ങനെ പുനർനാമകരണം ചെയ്തത്???
Answer: ഹാവ്ലോക്ക് ദ്വീപ്, നീൽ ദ്വീപ്
 
 
22. ഇന്റർവ്യൂ ഐലൻഡ്, സൗണ്ട് ഐലൻഡ് എന്നിവ ഏത് ദ്വീപസമൂഹത്തിന്റെ ഭാഗമാണ്???
Answer: ആൻഡമാൻ ദ്വീപുകൾ


23. ഇന്ത്യയുടെ മരതക ദ്വീപുകൾ, ബേ ഐലൻഡ്സ് എന്നിങ്ങനെ അറിയപ്പെടുന്നത് ഏതാണ്???
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ


24. ബ്രിട്ടിഷ് വൈസ്രോയിയാരുന്ന മേയോ പ്രഭുവിനെ ഷേർ അലി വധിച്ചത് ഏത് ദ്വീപിൽ വെച്ചാണ്???
Answer: ആൻഡമാൻ ദ്വീപുകൾ


25. ആന്തമാന് സമീപത്തായി സ്ഥിതി ചെയ്യുന്ന മ്യാൻമറിലെ ദ്വീപ്???
Answer: കോക്കോ
 
 
26. മഹാത്മാ ഗാന്ധി മറൈൻ നാഷനൽ പാർക്ക്, റാണി ഝാൻസി മറൈൻ നാഷനൽ പാർക്ക് എന്നിവ സ്ഥിതി ചെയ്യുന്നതെവിടെയാണ്???
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ


27. സൗണ്ട് ദ്വീപ്, ഇന്റർവ്യൂ ദ്വീപുകൾ എന്നിവ സ്ഥിതി ചെയ്യുന്നത്???
Answer: ആന്തമാൻ ദ്വീപുകൾ


28. സൗത്ത് ആന്ഡമാനെയും ലിറ്റിൽ ആൻഡമാനെയും വേർതിരിക്കുന്നത്???
Answer: ഡങ്കൻ പാസ്സേജ്


29. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ദ്വീപ്???
Answer: ആൻഡമാൻ & നിക്കോബാർ
 
 
30. ന്യൂ ഡെൻമാർക്ക് എന്നറിയപ്പെടുന്ന ദ്വീപ് സമൂഹം???
Answer: ആൻഡമാൻ ആൻഡ് നിക്കോബാർ



31. പോർട്ട് ബ്ലെയർ സ്ഥിതിചെയ്യുന്നത്???
Answer: സൗത്ത് ആൻഡമാൻ


32. മാലി ദ്വീപിനെ ലക്ഷദ്വീപിൽ നിന്നും വേർതിരിക്കുന്നത്???
Answer: 8 ഡിഗ്രി ചാനൽ


33. മിനിക്കോയ് ദിലീപിനെ ലക്ഷദ്വീപിൽ നിന്നും വേർതിരിക്കുന്നത്???
Answer: 9 ഡിഗ്രി ചാനൽ
 
 
34. ആന്ഡമാനെയും നിക്കോബാറിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം???
Answer: 10 ഡിഗ്രി ചാനൽ


35. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുമായി ബന്ധപ്പെട്ട ഏത് ദ്വീപിനേയാണ് 2015 സെപ്റ്റംബറിൽ എ.പി.ജെ. അബ്ദുൽ കലാം ദ്വീപ് എന്ന് പുനർനാമകരണം ചെയ്തത്???
Answer: വീലർ ദ്വീപ്


36. ഇന്ത്യയുടെ മിസൈൽ ദ്വീപ് എന്നറിയപ്പെടുന്ന ഒഡീഷയിലെ ദ്വീപ് ഏതാണ്???
Answer: അബ്ദുൽ കലാം ദ്വീപ് (വീലർ ദ്വീപ്)
 
 
37. ഇന്ത്യയുടെ പ്രധാന ഉപരിതല മിസൈൽ ടെസ്റ്റിംഗ് ദ്വീപ്???
Answer: വീലർ ദ്വീപ്


38. സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് ബംഗാൾ ഉൾക്കടലിലെ ഏത് ബാരിയർ ദ്വീപിലാണ്???
Answer: ശ്രീഹരിക്കോട്ട


39. സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത്???
Answer: ആന്ധ്രാ പ്രദേശ്


40. ഘോരമാര ദ്വീപ്, സാഗർ ദ്വീപ് എന്നിവ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്???
Answer: പശ്ചിമ ബംഗാൾ
 
 

41. ഇന്ത്യയും ബംഗ്ലദേശും തമ്മിൽ തർക്കം നിലനിന്നിരുന്ന ബംഗാൾ ഉൾക്കടലിലെ ഏത് ദ്വീപാണ് 2010 മുതൽ അപ്രത്യക്ഷമായത്???
Answer: ന്യൂമൂർ ദ്വീപ് (ദക്ഷിണ തൽപാട്ടി ദ്വീപ്)


42. ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കൂടിയ ദ്വീപുകളിലൊന്നായ സാൽ സെറ്റ് ഏതു സംസ്ഥാനത്താണ്???
Answer: മഹാരാഷ്ട്ര


43. ശ്രീലങ്കയ്ക്കും ഉപദ്വീപിയ ഇന്ത്യയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്???
Answer: രാമേശ്വരം


44. ഇന്ത്യൻ ബംഗ്ലാദേശുമായി അതിർത്തി തർക്കം നിലനിൽക്കുന്ന ദ്വീപ്???
Answer: ന്യൂ മൂർ ദ്വീപ്
 
 
45. തെക്കേയേഷ്യയിലെ ഒരേയൊരു സജീവ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് ഏത് ദ്വീപിലാണ്???
Answer: ബാരൺ ദ്വീപ്


46. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ബാരൺ സ്ഥിതി ചെയ്യുന്ന ദ്വീപ്???
Answer: നാർക്കൊണ്ടം ദ്വീപ്


47. ഇന്ത്യയിലെ ആദ്യത്തെ കറൻസി രഹിത ദ്വീപ് ലോക് തക് തടാകത്തിലെ ഒരു ചെറുദ്വീപ് ആണ്. ഏതാണിത്???
Answer: കരാങ്


48. സൈനുൽ ആബിദിൻ നിർമിച്ച കൃത്രിമ ദ്വീപായ സെയ്ന ലങ്ക് സ്ഥിതി ചെയ്യുന്നത് ഏത് തടാകത്തിലാണ്???
Answer: വൂളാർ തടാകം
 
 
49. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഏത് ദ്വീപാണ് പീജിയൻ ദ്വീപ്, ഹേർട്ട് ഷേപ്പ് ഐലൻഡ് എന്നിങ്ങ നെ അറിയപ്പെടുന്നത്???
Answer: നേത്രാണി


50. 1974 ൽ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയ മനുഷ്യവാസമില്ലാത്ത 285 ഏക്കർ വിസ്തൃതിയുള്ള ദ്വീപ് ഏതാണ്???
Answer: കച്ചത്തീവ്


Post a Comment

0 Comments