Prelims Mega Revision Points: 1 | Indian Geography | Mountains | ഇന്ത്യൻ ഭൂമിശാസ്ത്രം | പർവ്വതങ്ങൾ

ഇന്ത്യൻ ഭൂമിശാസ്ത്രം - പർവ്വതങ്ങൾ



1. തർക്ക രഹിത ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്???
Answer: കാഞ്ചൻ ജംഗ


2. 1955 മേയ് 25 ന് ജോ ബ്രൗൺ, ജോർജ് ബാൻഡ് എന്നിവർ ഏത് കൊടുമുടി കിഴടക്കിയ ആദ്യത്തെ വ്യക്തികളാണ്???
Answer: കാഞ്ചൻ ജംഗ
 
 
3. ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്???
Answer: മൗണ്ട് കെ2


4. മൗണ്ട് കെ 2 സ്ഥിതി ചെയ്യുന്നത് ഏത് പർവതനിരയിലാണ്???
Answer: കാറക്കോറം


5. ക്വോഗിർ, ചൊഗോറി, ലാംബാ പഹാർ, ദാപ്സാങ്, ഗോഡ്വിൻ ഓസ്റ്റിൻ എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന കൊടുമുടി ഏതാണ്???
Answer: മൗണ്ട് കെ2


6. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്ക് പർവതം ഏതാണ്???
Answer: ഹിമാലയം
 
 
7. ഹിമാലയ പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്???
Answer: എവറസ്റ്റ്


8. ഹിമാലയത്തിലെ ജീവിതം, ജൈവ വൈവിധ്യം, പരിസ്ഥിതി, വനം എന്നിവ സംരക്ഷിക്കാനായി ഏത് ഐക്യരാഷ്ട്രസഭാ ഏജൻസിയു മായി കൈകോർത്താണ് ഇന്ത്യാ ഗവൺമെന്റ് സെക്യൂർ ഹിമാലയ എന്ന പദ്ധതി നടപ്പിലാക്കിയത്???
Answer: യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (UNDP)


9. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പർവത മേഖല ഏതാണ്???
Answer: ഹിമാദ്രി


10. ഹിമാലയ പർവത നിരയുടെ ഭാഗമായ ഗ്രേറ്റർ ഹിമാലയം ഏത് പേരിൽ കൂടി അറിയപ്പെടുന്നു???
Answer: ഹിമാദ്രി
 
 

11. ഹിമാലയ പർവത നിരയുടെ ഭാഗമായ ഔട്ടർ ഹിമാലയ ഏത് പേരിൽ കൂടി അറിയപ്പെടുന്നു???
Answer: സിവാലിക്


12. ഹിമാദ്രിക്കും സിവാലിക്കിനും മധ്യേയുള്ള ഹിമാലയ പർവത നിരയുടെ ഭാഗം ഏത് പേരിലാണ് അറിയപ്പെടുന്നത്???
Answer: ഹിമാചൽ (ലെസ്സർ ഹിമാലയ)


13. കാറക്കോറം പർവത നിരകൾക്ക് വടക്കായി അഫ്ഗാനിസ്ഥാനിലേക്ക് നീണ്ടു കിടക്കുന്ന പർവത നിര ഏതാണ്???
Answer: ഹിന്ദുക്കുഷ്


14. ഗംഗാ സമതലത്തെ തെക്കേയിന്ത്യയിൽ നിന്നു വേർതിരിക്കുന്ന പർവതനിരകൾ എതാണ്???
Answer: വിന്ധ്യാ നിരകൾ
 
 
15. യമുനയുടെ പോഷക നദികളായ ചമ്പൽ, ബേത്വ, കെൻ എന്നിവ ഉൽഭവിക്കുന്നത് ഏത് പർവത നിരയിൽ നിന്നാണ്???
Answer: വിന്ധ്യാ നിരകൾ


16. വിന്ധ്യ പർവത നിരയ്ക്ക് സമാന്തരമായി തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പർവത നിര ഏതാണ്???
Answer: സത്പുര


17. ഗുജറാത്തിന്റെ കിഴക്ക് ഭാഗത്ത് നിന്നാരംഭിച്ച് മഹാരാഷ്ട്രയും മധ്യപ്രദേശും കടന്ന് ഛത്തിസ്ഗഢിലേക്ക് നീളുന്ന പർവത നിര ഏതാണ്???
Answer: സത്പുര
 
 
18. നർമദ, താപ്തി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പർവത നിര ഏതാണ്???
Answer: സത്പുര


19. ആരവല്ലി, വിന്ധ്യ, സത്പുര എന്നീ പർവത നിരകൾ ഏത് പീഠഭൂമിയുടെ ഭാഗമാണ്???
Answer: മാൾവ


20. നർമദയുടെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പീഠഭൂമിയാണ് മാൾവ. തെക്കു ഭാഗത്ത് ഏത് പീഠ ഭൂമിയാണ്???
Answer: ഡക്കാൻ



21. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തായി മ്യാൻമർ അതിർത്തിയിലേക്ക് നീണ്ട് കിടക്കുന്ന ഏത് പർവത നിരയാണ് പൂർവാചൽ എന്ന് കൂടി അറിയപ്പെടുന്നത്???
Answer: പട്കായ്
 
 
22. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവതനിര ഏതാണ്???
Answer: ആരവല്ലി


23. ഡൽഹി അതിർത്തിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നു തുടങ്ങി ഹരിയാനയും രാജസ്ഥാനും കടന്ന് കിഴക്കൻ ഗുജറാത്തിലേക്ക് നീളുന്ന പർവത നിര ഏതാണ്???
Answer: ആരവല്ലി


24. മൗണ്ട് അബുവിലെ ഗുരു ശിഖർ ഏത് പർവത നിരയിലെ ഉയരം കൂടിയ ഭാഗമാണ്???
Answer: ആരവല്ലി


25. ഏത് പർവത നിരകളിൽ രൂപീകരിക്കപ്പെട്ട ദേശീയോദ്യാനമാണ് സരിസ്ക???
Answer: ആരവല്ലി
 
 
26. ജൈന തീർഥാടന കേന്ദ്രമായ ദിൽവാര ക്ഷേത്രങ്ങൾ ഏത് പർവത നിരയിലാണ് സ്ഥിതി ചെയ്യുന്നത്???
Answer: ആരവല്ലി


27. ബംഗാൾ ഉൾക്കടലിന് സമാന്തരമായി വൈഗ നദിക്കും മഹാനദിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പർവതനിര ഏതാണ്???
Answer: പൂർവഘട്ടം


28. തമിഴ്നാട്ടിലെ സിരുമലയും കരന്താമലയും ഏത് പർവത നിരയുടെ തെക്കേയറ്റമാണ്???
Answer: പൂർവഘട്ടം


29. മഹാരാഷ്ട്ര ഗുജറാത്ത് അതിർത്തിയിലെ താപ്തി മുഖം മുതൽ കന്യാകുമാരി വരെ 1600 കിലോ മീറ്റർ നീളത്തിൽ നില കൊള്ളുന്ന പർവത നിര ഏതാണ്???
Answer: പശ്ചിമ ഘട്ടം
 
 
30. കൃഷ്ണ, ഗോദാവരി, കാവേരി തുടങ്ങിയ നദികൾ ഉൽഭവിക്കുന്നത് ഏത് പർവത നിരയിൽ നിന്നാണ്???
Answer: പശ്ചിമ ഘട്ടം



31. പശ്ചിമ ഘട്ടം യുനസ്കോ ലോക പൈതൃക പട്ടികയിൽ ഇടം കണ്ടത്തിയത് ഏത് വർഷമാണ്???
Answer: 2012


32. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി ഏതാണ്???
Answer: ആനമുടി


33. ഥാൽഘട്ട്, ഭോർ ഘട്ട് എന്നിവ ഏത് പർവതനിരയിലെ പ്രധാന ചുരങ്ങളാണ്???
Answer: പശ്ചിമ ഘട്ടം
 
 
34. പശ്ചിമഘട്ടവും പൂർവഘട്ടവും സന്ധിക്കുന്നത് എവിടെയാണ്???
Answer: നീലഗിരി


35. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രൂപം നൽകിയ വെസ്റ്റേൺ ഘാട്ട്സ് എക്കോളജി എക്സ്പേർട്ട് പാനലിന്റെ (Western Ghats Ecology Expert Panel-WGEEP) അധ്യക്ഷൻ ആരായിരുന്നു???
Answer: മാധവ് ഗാഡ്ഗിൽ


36. അക്സായ് ചിൻ പീഠഭൂമി ഏത് പർവത നിരയിലാണ്???
Answer: കാറക്കോറം
 
 
37. പഴയകാല സംസ്കൃത കൃതികളിൽ കൃഷ്ണഗിരി എന്ന് പരാമർശിക്കപ്പെട്ട പർവത നിര ഏതാണ്???
Answer: കാറക്കോറം


38. ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാച്ചിൻ സ്ഥിതി ചെയ്യുന്നത് ഏത് പർവതനിരയിലാണ്???
Answer: കാറക്കോറം


39. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ എന്ന ഖ്യാതി സ്വന്തമാക്കിയ ചിറാപുഞ്ചി, മൗസിൻറം എന്നീ പ്രദേശങ്ങൾ ഏത് കുന്നുകളിലാണ്???
Answer: ഖാസി


40. ലുഷായ് കുന്നുകൾ പ്രധാനമായും സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്???
Answer: മിസോറം
 
 

41. ഏത് മലകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ് ബ്ലൂ മൗണ്ടെയ്ൻ എന്ന് കൂടി അറിയപ്പെടുന്ന ഫാങ്പുയി???
Answer: മിസോ കുന്നുകൾ (ലുഷായ് ഹിൽസ്)


42. സിവാലിക്ക് പർവത നിരയിലെ നീളം കൂടിയതും വിസ്തൃതവുമായ താഴ്വരകൾ ഏത് പേരിലാണ് അറിയപ്പെടുന്നത്???
Answer: ഡൂൺ


43. മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനം നിഷിദ്ധമായ മഹാരാഷ്ട്രയിലെ ഹിൽ സ്റ്റേഷൻ എതാണ്???
Answer: മാത്തേരൻ


44. 7816 മീറ്റർ ഉയരമുള്ള നന്ദാദേവി കൊടുമുടി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്???
Answer: ഉത്തരാഖണ്ഡ്
 
 
45. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്???
Answer: ഡക്കാൻ


46. ഇന്ത്യയുടെ ധാതുക്കലവറ എന്നറിയപ്പെടുന്ന പീഠഭൂമി ഏതാണ്???
Answer: ചോട്ടാ നാഗ്പൂർ


47. ഇന്ത്യയിൽ ത്രികോണാകൃതിയിൽ കാണപ്പെടുന്ന പീഠഭൂമി ഏതാണ്???
Answer: ഡക്കാൺ പീഠഭൂമി


48. ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നി പർവതം ഏതാണ്???
Answer: ബാരൺ ദ്വീപ്
 
 
49. സത്പുരയുടെ റാണി???
Answer: പച്ച്മർഹി


50. ഡെക്കാണിന്റെ രാജ്ഞി???
Answer: പുണെ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍