Important Persons: 5 | Jvaharlal Nehru | ജവഹർലാൽ നെഹ്റു | നവംബർ 14 - ശിശു ദിനം | November 14 - Childrence Day | Kerala PSC LDC / LGS Preliminary Exam Coaching |

ജവഹർലാൽ നെഹ്റു - (1889 - 1964)




1. ജനനം???
Answer: 1889 നവംബർ 14 (അലഹബാദ്)


2. പിതാവ്???
Answer: മോത്തിലാൽ നെഹ്റു
 
 
3. മാതാവ്???
Answer: സ്വരൂപ് റാണി


4. ചാച്ചാജി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി???
Answer: ജവഹർലാൽ നെഹ്റു


5. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയ വ്യക്തി???
Answer: ജവഹർലാൽ നെഹ്റു


6. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി???
Answer: ജവഹർലാൽ നെഹ്റു
 
 
7. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തി???
Answer: ജവഹർലാൽ നെഹ്റു


8. പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി???
Answer: ജവഹർലാൽ നെഹ്റു (1964 മെയ് 27)


9. വധിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി???
Answer: ഇന്ദിരാഗാന്ധി (1984 ഒക്ടോബർ 31)


10. ചാണക്യ എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി???
Answer: ജവഹർലാൽ നെഹ്റു
 
 

11. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന പ്രധാനമന്ത്രി???
Answer: ജവഹർലാൽ നെഹ്റു


12. ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്ന് എണീക്കുന്നു എന്ന് പറഞ്ഞത് ആരാണ്???
Answer: ജവഹർലാൽ നെഹ്റു


13. ഭയത്തിനും വെറുപ്പിനും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ച വ്യക്തി???
Answer: വിൻസ്റ്റൺ ചർച്ചിൽ


14. കേരള നിയമസഭയെ ആദ്യമായി അഭിസംബോധന ചെയ്തു സംസാരിച്ച ഇന്ത്യൻ പ്രധാനമന്ത്രി???
Answer: ജവർലാൽ നെഹ്റു
 
 
15. പോസ്റ്റൽ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി???
Answer: ജവഹർലാൽ നെഹ്റു


16. പ്ലാനിങ് കമ്മീഷൻ, നാഷണൽ ഡെവലപ്മെന്റ് കൗൺസിൽ എന്നിവയുടെ ആദ്യ അധ്യക്ഷൻ???
Answer: ജവഹർലാൽ നെഹ്റു


17. 1952 ൽ രൂപീകൃതമായ നാഷണൽ ഡെവലപ്മെന്റ് കൗൺസിലിന്റെ ആദ്യ ചെയർമാൻ???
Answer: ജവർലാൽ നെഹ്റു
 
 
18. മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ പിൻഗാമി എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്???
Answer: ജവഹർലാൽ നെഹ്റുവിനെ


19. ഗാന്ധിയുടെ രാഷ്ട്രീയ പിൻഗാമിയായി നെഹ്റുവിനെ വിശേഷിപ്പിച്ച വർഷം???
Answer: 1942


20. കമ്മ്യൂണിറ്റി ഡെവലപ്പ് പ്രോഗ്രാം ആരംഭിച്ച വർഷം???
Answer: 1952 (ആരംഭിച്ച പ്രധാനമന്ത്രി - നെഹ്റു)



21. പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്???
Answer: ജവഹർലാൽ നെഹ്റു
 
 
22. 1959ൽ പഞ്ചായത്ത് രാജ് സംവിധാനം ഇന്ത്യയിൽ നടപ്പാക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി???
Answer: ജവഹർലാൽ നെഹ്റു


23. ഗാന്ധിയും നെഹ്റുവും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്???
Answer: 1916 ലെ ലക്നൗ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ


24. നെഹ്റുവിനെ ഐ എൻ സി പ്രസിഡണ്ട് ആയ വർഷം???
Answer: 1929


25. നെഹ്റു പുരസ്കാരം ആദ്യമായി ലഭിച്ച വനിത???
Answer: മദർ തെരേസ
 
 
26. നെഹ്റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ച വ്യക്തി???
Answer: രവീന്ദ്രനാഥ ടാഗോർ


27. പൂർണ്ണ സ്വരാജ്യം ആണ് ഇന്ത്യൻ ജനതയുടെ അന്തിമമായ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു???
Answer: ജവഹർലാൽ നെഹ്റു


28. ക്വിറ്റ്ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു???
Answer: ജവഹർലാൽ നെഹ്റു


29. നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ച വ്യക്തി???
Answer: ജവഹർലാൽ നെഹ്റു
 
 
30. ജവഹർലാൽ നെഹ്റുവിന് ഭാരതരത്നം ലഭിച്ച വർഷം???
Answer: 1955



31. ആദ്യമായി അവിശ്വാസ പ്രമേയം നേരിട്ട പ്രധാനമന്ത്രി???
Answer: ജവഹർലാൽ നെഹ്റു


32. കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി???
Answer: ജവഹർലാൽ നെഹ്റു (1951)


33. 1962ലെ ഇന്ത്യ ചൈന യുദ്ധ സമയത്തേ ഇന്ത്യൻ പ്രധാനമന്ത്രി???
Answer: ജവഹർലാൽ നെഹ്റു
 
 
34. നെഹ്റു അന്തരിച്ച വർഷം???
Answer: 1964


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍