General Knowledge: 43 | Genaral Knowledge | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS

ഓണത്തെ ദേശീയ ഉത്സവമായി അംഗീകരിച്ച വർഷം




1. കേരളത്തിലെ നാട്ടാന പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത്???
Answer: കോട്ടൂർ (തിരുവനന്തപുരം)


2. കേരളത്തിൽ ഏറ്റവും കൂടുതൽ ആനകളുള്ള വന്യജീവിസങ്കേതം ???
Answer: വയനാട്
 
 
3. ആനയെ ദേശീയ പൈതൃകജീവിയായി പ്രഖ്യാപിച്ച വർഷം???
Answer: 2010


4. ഓണത്തെ ദേശീയ ഉത്സവമായി അംഗീകരിച്ച വർഷം???
Answer: 1961


5. തെങ്ങ് ഔദ്യോഗിക വൃക്ഷമായ രാജ്യം???
Answer: മാലിദ്വീപ്


6. കേരള കർഷകദിനം???
Answer: ചിങ്ങം 1
 
 
7. ഇന്ത്യയെ കൂടാതെ കരിമീൻ കാണപ്പെടുന്ന രാജ്യം???
Answer: ശ്രീലങ്ക


8. കേരളം കൂടാതെ വേഴാമ്പൽ ഔദ്യോഗിക പക്ഷിയായ സംസ്ഥാനം???
Answer: അരുണാചൽ പ്രദേശ്


9. 2015 ഇൽ കേരളത്തിൽ വെച്ച് നടന്ന ദേശീയ ഗെയിംസിൻറെ ഭാഗ്യചിഹ്‌നം???
Answer: അമ്മു എന്ന വേഴാമ്പൽ


10. റിപ്പബ്ലിക്ക് ദിനത്തിൽ രൂപം കൊണ്ട ജില്ല ???
Answer: ഇടുക്കി (1972)
 
 

11. വിഡ്ഢി ദിനത്തിൽ രൂപം കൊണ്ട ജില്ല???
Answer: എറണാകുളം (1958)


12. ശ്രേഷ്‌ഠ ഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷ???
Answer: മലയാളം


13. മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി ലഭിച്ചതെന്ന്???
Answer: 2013 മെയ് 23


14. ശ്രേഷ്ഠഭാഷാ ദിനം???
Answer: നവംബർ 1
 
 
15. കേരളത്തിൻറെ ക്ലാസിക്കൽ നൃത്തരൂപം ???
Answer: മോഹിനിയാട്ടം


16. കേരളത്തിലെ കൈത്തറിദിനം???
Answer: ചിങ്ങത്തിലെ അത്തം


17. ഇന്ത്യയിലെ കൈത്തറിദിനം???
Answer: ആഗസ്റ്റ് 7
 
 
18. കേരളത്തിൻറെ സാംസ്‌കാരിക ഗാനം ???
Answer: ജയ ജയ കോമള കേരള ധരണി


19. കേരളത്തിൻറെ സാംസ്‌കാരിക ഗാനം രചിച്ചത്???
Answer: ബോധേശ്വരൻ


20. കേരളത്തിൻറെ സാംസ്‌കാരിക ഗാനം അംഗീകരിച്ച വർഷം???
Answer: 2014



21. കർണാടകവുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ???
Answer: വയനാട്, കണ്ണൂർ, കാസർഗോഡ്
 
 
22. ഒറ്റ ജില്ലയുമായി മാത്രം അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ???
Answer: തിരുവനന്തപുരം, കാസർഗോഡ്


23. കേരളത്തിൽ ആദ്യ ഇ-കോർട്ട് സംവിധാനം നിലവിൽ വന്നത്???
Answer: കോഴിക്കോട്


24. 100% കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച ആദ്യ കോർപ്പറേഷൻ???
Answer: കോഴിക്കോട്


25. കേരള സർവകലാശാലയുടെ ചാൻസലറായ ആദ്യ മലയാളി???
Answer: വി വിശ്വനാഥൻ
 
 
26. കേരളത്തിൻറെ ഗവർണറായ ഏക മലയാളി???
Answer: വി വിശ്വനാഥൻ


27. പാർലമെന്റിന്റെ ഇരു സഭകളിലും അംഗമായ ആദ്യ മലയാളി വനിത???
Answer: അമ്മു സ്വാമിനാഥൻ


28. കോയിക്കൽ കൊട്ടാരം സ്ഥിതിചെയ്യുന്നതെവിടെ ???
Answer: നെടുമങ്ങാട്


29. ചീനക്കൊട്ടാരം, റെയിൽവേ കൊട്ടാരം എന്നൊക്കെ അറിയപ്പെടുന്ന കൊട്ടാരം സ്ഥിതിചെയ്യുന്നതെവിടെ???
Answer: കൊല്ലം
 
 
30. വില്യം കോട്ട സ്ഥിതിചെയ്യുന്നതെവിടെ???
Answer: തൃശൂർ



31. കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം???
Answer: നോഹയുടെ പേടകം (കോട്ടയം, പുഷ്പഗിരി സെ. ജോസഫ് പള്ളി)


32. കേരള സാഹിത്യ അക്കാദമി രൂപീകരിച്ച വർഷം ???
Answer: 1956


33. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡൻറ്???
Answer: സർദാർ കെ എം പണിക്കർ
 
 
34. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ സെക്രട്ടറി???
Answer: പാലാ നാരായണൻ നായർ


35. അപ്പൻ തമ്പുരാൻ മെമ്മോറിയൽ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ???
Answer: അയ്യന്തോൾ, തൃശൂർ


36. കേരള സാഹിത്യ അക്കാദമിയുടെ മലയാളം മാസിക???
Answer: സാഹിത്യ ചക്രവാളം
 
 
37. സംഗീതം, നൃത്തം, നാടകം, നാടൻ കലകൾ എന്നിവയുടെ പരിപോഷണത്തിനായി സ്ഥാപിച്ച സ്ഥാപനം ???
Answer: കേരള സംഗീത നാടക അക്കാദമി


38. കേരള സംഗീത നാടക അക്കാദമി രൂപീകരിച്ച വർഷം ???
Answer: 1958


39. കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം ???
Answer: തൃശൂർ


40. കേരള സംഗീത നാടക അക്കാദമിയുടെ ദ്വൈമാസിക???
Answer: കേളി
 
 

41. ചിത്രം, ശിൽപം തുടങ്ങിയ കലകളുടെ വികസനത്തിന് വേണ്ടി രൂപീകരിച്ച സ്ഥാപനം???
Answer: കേരള ലളിതകലാ അക്കാദമി


42. കേരള ലളിതകലാ അക്കാദമി രൂപീകരിച്ച വർഷം???
Answer: 1962


43. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം???
Answer: ചെമ്പുക്കാവ്, തൃശൂർ


44. കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ???
Answer: എം രാമവർമ രാജ
 
 
45. കേരള ലളിതകലാ അക്കാദമിയുടെ പ്രസിദ്ധീകരണങ്ങൾ ???
Answer: ചിത്രവാർത്ത


46. കേരളഫോക്‌ലോർ അക്കാദമിയുടെ സ്ഥാപിച്ച വർഷം???
Answer: 1995


47. കേരളഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം???
Answer: ചിറയ്ക്കൽ (കണ്ണൂർ)


48. കേരളഫോക്‌ലോർ അക്കാദമിയുടെ പ്രസിദ്ധീകരണം???
Answer: പൊലി
 
 
49. സംസ്ഥാന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന സ്ഥാപനം???
Answer: ഫിലിം ഫെസ്റ്റിവൽ ഡയറക്ട്രേറ്റ്


50. ചലച്ചിത്ര അക്കാദമിയുടെ സ്ഥാപിച്ച വർഷം???
Answer: 1998

Post a Comment

0 Comments