Chemistry: 2 | Rare And Selected Chemistry Questions for LDC | Rare And Selected General Science Questions for LGS |

ആവർത്തന പട്ടിക - ആവർത്തിക്കുന്ന ചോദ്യങ്ങൾ




1. ആവർത്തന പട്ടികയുടെ പിതാവ്???
Answer: ദിമിത്രി മെന്റലിയേവ്


2. ആവർത്തന പട്ടികയിൽ എത്ര ഗ്രൂപ്പുകൾ ഉണ്ട്???
Answer: 18
 
 
3. ആവര്‍ത്തനപ്പട്ടികയിലെ ഏത്‌ ഗ്രൂപ്പിലാണ്‌ ഏറ്റവും വലീയ അറ്റങ്ങളുള്ള മൂലകങ്ങള്‍ ഉള്ളത്???
Answer: ഒന്നാമത്തെ ഗ്രൂപ്പില്‍


4. അയോണീകരണ ഊര്‍ജ്ജമെന്നാലെന്ത്???
Answer: ഒരു ഇലക്ട്രോണിനെ മാറ്റുന്നതിനുള്ള ഊർജ്ജം


5. ആധുനിക ആവര്‍ത്തനപ്പട്ടിക ഉണ്ടാക്കിയിരിക്കുന്നത്‌ ഏതടിസ്ഥാനത്തിലാണ്???
Answer: അറ്റോമിക സംഖ്യ


6. എതു മൂലകങ്ങളാണ്‌ സമാനസംയുക്തങ്ങള്‍ (co-ordination compounds) ഉണ്ടാക്കുന്നത്???
Answer: സംക്രമണമൂലകങ്ങൾ
 
 
7. രണ്ടാം ഗ്രൂപ്പ്‌ മൂലകങ്ങളുടെ പേരെന്ത്???
Answer: ആല്‍ക്കലൈന്‍ എർത്ത് ലോഹങ്ങള്‍


8. അയോണീകരണ ഊർജ്ജം ഏറ്റവും കുറവുള്ള മൂലകങ്ങളേതെല്ലാം???
Answer: സീസിയം, ഫ്രാന്‍സിയം


9. ഇലക്ട്രോണ്‍ ആസക്തി ഏറ്റവും കൂടുതലുള്ള മൂലകമേത്???
Answer: ഫ്ലൂറിൻ


10. ഏറ്റവും കൂടുതല്‍ ഹൈഡ്രൈഡുകള്‍ ഉണ്ടാക്കുന്ന മൂലകമേത്???
Answer: കാർബൺ
 
 

11. ആറ്റത്തിന്റെ വലിപ്പം കൂടുന്തോറും ഇലക്ട്രോനെഗറ്റിവിറ്റി???
Answer: കുറയുന്നു


12. ആറാമത്തെ പീരിഡില്‍ എത്ര മൂലകങ്ങളുണ്ട്???
Answer: 32


13. സോഡിയം ജലത്തിലിടുമ്പോള്‍ വാതകമുണ്ടാകുന്നത്‌ ഏത്‌ പദാര്‍ത്ഥത്തില്‍ നിന്നാണ്???
Answer: ജലം


14. ഹാലൊജന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്???
Answer: ലവണ ഉല്പാദകൻ
 
 
15. സാധാരണയായി രൂപാന്തരത്വം പ്രദര്‍ശിപ്പിക്കുന്നത്‌ ഏതിനം മൂലകങ്ങളാണ്???
Answer: അലോഹങ്ങള്‍


16. അന്ത:സംക്രമണ മൂലകങ്ങളുടെ എണ്ണം എത്ര???
Answer: 28


17. ലോതര്‍മേയറിന്റെ അറ്റോമിക വ്യാപ്തകര്‍വില്‍ ഏറ്റവും ഉയരെവരുന്ന മുലകങ്ങളേവ???
Answer: ആല്‍ക്കലി ലോഹങ്ങള്‍
 
 
18. മൂലകങ്ങളുടെ വര്‍ഗ്ഗീകരണത്തില്‍ മെന്റലിയേവ് സ്വീകരിച്ച അടിസ്ഥാനമെന്ത്???
Answer: അറ്റോമിക മാസ്


19. സാധാരണയായി നിറമുള്ള സംയുക്തങ്ങള്‍ ഉണ്ടാക്കുന്ന മൂലകങ്ങളേവ???
Answer: സംക്രമണമൂലകങ്ങള്‍


20. അറ്റോമിക പിണ്ഡം അറ്റോമിക വ്യാപ്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ പഠനം നടത്തിയ ശാസ്ത്രജ്ഞാനാര്???
Answer: ലോതര്‍ മേയര്‍



21. ഏറ്റവും കൂടിയ അയോണീകരണ ഊര്‍ജ്ജമുള്ള മൂലകങ്ങളേവ???
Answer: അപൂര്‍വ്വ വാതകങ്ങള്‍
 
 
22. ഒന്നാം ഗ്രൂപ്പ്‌ മൂലകങ്ങളുടെ പേരെന്ത്???
Answer: ആല്‍ക്കലിലോഹങ്ങള്‍


23. ആധുനിക ആവര്‍ത്തനപ്പട്ടികയിലെ ഗ്രൂപ്പുകളുടെ എണ്ണം എത്ര???
Answer: 18


24. F ബ്ലോക്ക്‌ മൂലകങ്ങളുടെ വേറെയൊരു പേരെന്ത്???
Answer: അന്തഃസംക്രമണ മൂലകങ്ങള്‍


25. സോഡിയം ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ നിര്‍ഗ്ഗമിക്കുന്ന വാതകമേത്???
Answer: ഹൈഡ്രജൻ
 
 
26. ഇലക്ട്രോണ്‍ വിന്യാസമുള്ള മൂലകം ഏതുഗ്രൂപ്പില്‍ ഉള്‍പ്പെടും???
Answer: ആറാമത്തെ


27. ദീര്‍ഘരൂപ ആവര്‍ത്തനപ്പട്ടികയില്‍ എത്ര പീരിഡുകളുണ്ട്???
Answer: 7


28. എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ ന്യൂലാന്‍ഡ്സ്‌ മൂലകങ്ങളെ വര്‍ഗ്ലീകരിച്ചത്???
Answer: അഷ്ടമ നിയമം


29. മൂലകങ്ങളെ ത്രിവര്‍ഗ്ഗങ്ങളായി വര്‍ഗ്ഗീകരിക്കാന്‍ ശ്രമിച്ചതാര്???
Answer: ഡൊബെറൈനര്‍
 
 
30. ആവര്‍ത്തനപ്പട്ടികയില്‍ പീരിഡില്‍ ഇടത്തു നിന്നും വലത്തോട്ട്‌ പോകുന്തോറും വര്‍ദ്ധിക്കുന്ന സ്വഭാവമേത്???
Answer: ഇലക്ട്രോനെഗറ്റിവിറ്റി



31. മെന്റലിയേവ്‌ ഏതു നിയമത്തെ ആസ്പദമാക്കിയാണ്‌ മൂലകങ്ങളെ വര്‍ഗ്ലീകരിച്ചത്‌???
Answer: ആവര്‍ത്തന നിയമം


32. സംക്രമണ മൂലകങ്ങളില്ലാത്ത പീരിഡുകളേതെല്ലാം???
Answer: ഒന്നും രണ്ടും മൂന്നും പീരിഡുകള്‍


33. ലാന്‍ഥനോണുകള്‍ ഏതു പീരിഡില്‍ ഉള്‍പ്പെട്ടതാണ്???
Answer: ആറാമത്തെ പീരിഡില്‍
 
 
34. ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്ന ലായനിയുടെ പേരെന്ത്???
Answer: ക്ഷാരഗുണമുള്ള ലായനി


35. ആറ്റത്തിന്റെ വലിപ്പം കൂടുമ്പോള്‍ ഇലക്ട്രോനെഗറ്റിവിറ്റിക്ക്‌ എന്തു സംഭവിക്കും???
Answer: ഇലക്ട്രോനെഗറ്റിവിറ്റി കുറയുന്നു


36. ഇലക്ട്രോനെഗറ്റിവിറ്റി സ്‌കെയില്‍ തയ്യാറാക്കിയ ശാസ്ത്രജ്ഞനാര്???
Answer: ലീനസ്‌ പോളിംഗ്
 
 
37. ഫ്ലൂറിന്റെ ഇലക്ട്രോനെഗറ്റിവിറ്റി എത്ര???
Answer: 4.0


38. ഒരേ സമയം ലോഹത്തിന്റെയും അലോഹത്തിന്റെയും സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന മൂലകങ്ങളാണ്???
Answer: ഉപലോഹങ്ങള്‍


39. പൊട്ടാസ്യം ജലവുമായി പ്രവര്‍ത്തിച്ചു കഴിയുമ്പോഴുള്ള ലായനി ഏത്‌ സ്വഭാവം കാണിക്കുന്നു???
Answer: ആല്‍ക്കലികളുടെ


40. ആവര്‍ത്തനപ്പട്ടികയിലെ വിലങ്ങനെയുള്ള നിരകളുടെ പേരെന്ത്???
Answer: പീരിഡുകള്‍
 
 

41. ആവര്‍ത്തനപ്പട്ടികയിലെ കുത്തനെയുള്ള വരികള്‍ ഏതു പേരിലറിയപ്പെടുന്നു???
Answer: ഗ്രൂപ്പുകള്‍


42. അന്തഃസംക്രമണ മൂലകങ്ങളിലെ താഴെയുള്ള നിരയിലെ മുലകങ്ങളാണ്???
Answer: ആക്ടിനോണുകള്‍


43. ഏറ്റവും കുറവ്‌ മൂലകങ്ങളുള്ള പീരിഡ്‌ ഏതാണ്???
Answer: ഒന്നാമത്തെ പീരിഡ്


44. ഏറ്റവും കുറഞ്ഞ ഇലക്ട്രോനെഗറ്റിവിറ്റി ഏതുമൂലകത്തിനാണ്???
Answer: സീസിയം/ഫ്രാന്‍സിയം
 
 
45. ആധുനിക ആവര്‍ത്തനപ്പട്ടികയില്‍ ഏറ്റവും ചെറിയ ആറ്റം എവിടെയാണ്‌ കാണപ്പെടുന്നത്???
Answer: മുകളില്‍ ഇടത്തെ അറ്റത്ത്


46. ദീര്‍ഘരൂപ ആവര്‍ത്തനപ്പട്ടികയിലെ ബ്ലോക്കുകള്‍ ഏതെല്ലാം???
Answer: s, p, d, f


47. പൊട്ടാസ്യം പെര്‍മാംഗനേറ്റിന്റെ വയലറ്റ്‌ നിറത്തിനുകാരണം ഏതിന്റെ സാന്നിദ്ധ്യമാണ്???
Answer: പെര്‍മാംഗനേറ്റ്‌ അയോണിന്റെ


48. ആവര്‍ത്തനപ്പട്ടികയില്‍ ഏറ്റവും വലിയ ആറ്റങ്ങള്‍ കാണപ്പെടുന്നത്‌ എവിടെയാണ്???
Answer: താഴെ ഇടതുമൂലയില്‍
 
 
49. ഏറ്റവും കൂടുതല്‍ മൂലകങ്ങളുള്ളത് ഏത് പീരിഡിലാണ്???
Answer: ആറാമത്തെ പീരിഡിൽ


50. ലന്‍ഥനോണുകള്‍ക്കും ആക്ടിനോണുകള്‍ക്കും കൂടിയുള്ള പൊതുവായ പേരെന്ത്‌???
Answer: അന്ത:സംക്രമണ മൂലകങ്ങള്‍

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍