Ancient Kerala: 1 | സംഘകാലം - 1 | Sangam Period - 1 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

സംഘകാലം - 1




1. തമിഴ്‌ ചരിത്രത്തിലെ എന്തിനോട്‌ ബന്ധപ്പെട്ടതാണ്‌ സംഘം എന്ന വാക്ക്‌???
Answer: മധുരയിലെ പാണ്ഡ്യ രാജാക്കന്മാരുടെ രക്ഷാധികാരത്തോടെ നടത്തിയിരുന്ന തമിഴ്‌ പണ്ഡിതന്മാരുടെ സാഹിത്യപരമായ വിദ്യാലയത്തോട്


2. സംഘം സാഹിത്യത്തിന്റെ പ്രധാന പൊരുള്‍ എന്ത്‌???
Answer: യുദ്ധവും സ്‌നേഹവും
 
 
3. ബി.സി 20-ല്‍ ഏതന്‍സിലെ റോമന്‍ ചക്രവര്‍ത്തി അഗസ്റ്റിസ്സിന്റെ അടുത്തേയ്ക്ക്‌ അംബാസിഡറിനെ അയച്ചത്‌ സംഘം കാലഘട്ടത്തിലെ എത്‌ രാജവംശമാണ്‌????
Answer: പാണ്ഡ്യരാജവംശം


4. സംഘകാലത്ത്‌ തമിഴ്‌ പ്രദേശത്തെ രാജവംശങ്ങള്‍ ഏതെല്ലാം ആയിരുന്നു???
Answer: പാണ്ഡ്യന്‍മാര്‍, ചോളന്‍മാര്‍, ചേരന്‍മാര്‍


5. ആദ്യത്തെ സംഘം ആരംഭിച്ചത്‌ ആര്???
Answer: അഗസ്ത്യന്‍


6. സംഘകാലത്ത്‌ സ്ഥാനപതിമാരുടെ തമിഴ്‌ ഉദ്യോഗപ്പേര്‌ എന്തായിരുന്നു???
Answer: അമൈച്ചന്‍ അല്ലെങ്കില്‍ അമൈച്ചര്‍
 
 
7. കൃത്രിമമായി നിര്‍മ്മിച്ച തുറമുഖത്തോടുകൂടിയ കസ്റ്റംസ്‌ പോര്‍ട്ട്‌ എന്തായിരുന്നു????
Answer: പുഹാര്‍ (കാവേരിപ്പൂംപട്ടണം)


8. കടലില്‍ നിന്ന്‌ അകന്ന, ചോളയുടെ തലസ്ഥാനം ഏതായിരുന്നു???
Answer: ഉരൈയൂര്‍


9. പാണ്ഡ്യന്‍മാരുടെ കടല്‍ത്തീരത്തുള്ള തലസ്ഥാനം ഏതായിരുന്നു???
Answer: കോര്‍കൈ


10. പാണ്ഡ്യന്‍മാരുടെ കടലില്‍ നിന്ന്‌ അകന്ന തലസ്ഥാനം ഏതായിരുന്നു???
Answer: മധുര
 
 

11. സംഘകാലത്തിലെ ഏക കവയിത്രി ആരായിരുന്നു???
Answer: ഔവയാര്‍


12. മെഗസ്തനീസ്‌ ആദ്യമായി സുചിപ്പിച്ച സംഘകാലത്തിലെ രാജവംശം ഏത്???
Answer: പാണ്ഡ്യരാജവംശം


13. സംഘസാഹിത്യം സമാഹരിച്ചത്‌ എവിടെ???
Answer: മധുരയില്‍


14. കരികാലന്‍ ഏത്‌ രാജവംശത്തില്‍പ്പെട്ടതായിരുന്നു???
Answer: ചോളരാജവംശത്തില്‍
 
 
15. പുരാതന തമിഴ്‌ സാഹിത്യത്തിലെ ഏറ്റവും മഹത്തായ നേട്ടം എന്ന്‌ കണക്കാക്കുന്നത്‌ സംഘകാലത്തിലെ എത്‌ കൃതിയാണ്‌???
Answer: എട്ടുത്തൊകൈ


16. മലബാര്‍ കടല്‍ത്തീരത്തെ ഏറ്റവും പ്രധാനപ്പെട്ട സംഘം തുറമുഖം ഏതായിരുന്നു???
Answer: മുസിറിസ്


17. സംഘകാലത്തിലെ ചാരന്മാര്‍ ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു???
Answer: ഒറാന്മാര്‍
 
 
18. സംഘകാലത്തിലെ 'കണ്ണകി' എന്തിന്റെ ദേവതയായിരുന്നു???
Answer: പാതിവ്രത്യത്തിന്റെ


19. സംഘകാലത്തിൽ തമിഴരുടെ ഏറ്റവും പ്രിയപ്പെട്ട ദൈവം ആരായിരുന്നു???
Answer: മുരുകൻ


20. സംഘകാലത്തില്‍ ചോളന്മാരുടെ തലസ്ഥാനം ഉരൈയൂര്‍ എന്തില്‍ പ്രസിദ്ധി നേടിയിരുന്നു???
Answer: മുത്തിലും ഉല്‍കൃഷ്ടമായ പരുത്തിത്തുണിയിലും



21. സംഘം ചോളന്മാരുടെ തലസ്ഥാനം ഏതൊക്കെയായിരുന്നു???
Answer: ഉരൈയൂര്‍, കാവേരിപ്പൂംപട്ടണം അല്ലെങ്കിൽ പുഹാര്‍
 
 
22. സംഘകാലത്തില്‍ ദക്ഷിണേന്ത്യ സന്ദര്‍ശിച്ച ഗ്രീക്കോ - റോമന്‍ വ്യാപാരികള്‍ക്ക്‌ തമിഴ്‌ സാഹിതൃത്തില്‍ സൂചിപ്പിച്ചിരുന്ന പേരെന്ത്???
Answer: യവനന്‍മാര്‍


23. ഇളങ്കോഅടികള്‍ രചിച്ച ചിലപ്പതികാരം എന്ന ഇതിഹാസകാവ്യത്തിന്റെ അക്ഷരാര്‍ത്ഥം എന്ത്???
Answer: രത്നം പതിച്ച ചിലമ്പ്


24. പാണ്ഡ്യന്‍മാരുടെ തലസ്ഥാനമായിരുന്ന മധുര ഏത്‌ നദീതീരത്ത്‌ ആയിരുന്നു???
Answer: വൈഗൈയുടെ


25. മൂന്ന്‌ തമിഴ്‌ അധികാരമേഖലകള്‍ ഏത്‌ ക്രമത്തിലാണ്‌ പറഞ്ഞിരുന്നത്???
Answer: ചേര, ചോള, പാണ്ഡ്യ
 
 
26. സംഘകാലത്തിന്റെ അവസാനകാലത്ത്‌ ചേര രാജുവംശവുമായി നിരന്തരമായി യുദ്ധം ചെയ്തിരുന്ന രാജുവംശം ഏത്‌???
Answer: ചോള രാജവംശം


27. പുഹാര്‍ സ്ഥാപിച്ചത്‌ ആര്???
Answer: കരികാല


28. പാണ്ഡ്യന്മാരെക്കുറിച്ച്‌ ആദ്യമായി പ്രതിപാദിച്ചത്‌ ഏതിലാണ്???
Answer: അശോകന്റെ ശാസനാപത്രത്തില്‍


29. സംഘകാലത്ത്‌ സാധാരണമായ ഭരണകൂടം ഏത്‌ വിധത്തിലുള്ളത്‌ ആയിരുന്നു???
Answer: പരമ്പരാഗതമായ രാജവാഴ്ച
 
 
30. സംഘകാലഘട്ടത്തില്‍ “ഇരവ്‌” എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിച്ചരുന്നത്‌ എന്ത്???
Answer: നിര്‍ബന്ധിച്ച്‌ ഏല്പിക്കുന്ന പാരിതോഷികം



31. സംഘകാലത്ത്‌ 'ഉല്‍ഗു' അല്ലെങ്കില്‍ 'ശുംഗം' എന്ന സംജ്ഞകൊണ്ട്‌‌ ഉദ്ദേശിച്ചിരുന്നത്‌ എന്ത്???
Answer: ചുങ്കവും, ചുങ്കം തീരുവയും


32. സംഘകാലത്ത്‌ 'ഭൂനികുതി"യ്ക്ക്‌ ഏത്‌ വാക്ക്‌ ഉപയോഗിച്ചിരുന്നു???
Answer: കരൈ


33. സംഘകാലത്ത്‌ ഭരണകൂടത്തിന്റെ, ഭൂമിയില്‍ നിന്നുള്ള വാര്‍ഷിക വരുമാനത്തിന്റെ നിരക്ക്‌ എത്രയായിരുന്നു???
Answer: ഭൂമിയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 1/6
 
 
34. സംഘകാലത്ത്‌ കിഴക്കന്‍ കടല്‍ത്തീരത്തെ പ്രധാനപ്പെട്ട തുറമുഖം ഏതായിരുന്നു???
Answer: കോള്‍ച്ചി


35. സംഘകാലത്ത്‌ പടിഞ്ഞാറന്‍ കടല്‍ത്തീരത്തെ പ്രധാനപ്പെട്ട തുറമുഖം ഏതായിരുന്നു???
Answer: ബളിന


36. സംഘകാലത്ത്‌ രാജാവിന്‌ കൊടുത്തിരുന്ന നികുതി ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു???
Answer: കടമൈ അല്ലെങ്കില്‍ പടു അല്ലെങ്കിൽ പടുവാട്
 
 
37. 'സംഘകാലത്ത്‌ മറവര്‍' എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിച്ചിരുന്നതെന്ത്???
Answer: കൊള്ളക്കാര്‍


38. സംഘകാലത്ത്‌ ഗന്ധര്‍വ്വ വിവാഹം ഏത്‌ പേരില്‍ അറിയപ്പെടുന്നു???
Answer: കളവ്


39. സംഘകാലത്ത്‌ രഹസ്യ വിവാഹം ഏത്‌ പേരില്‍ അറിയപ്പെടുന്നു???
Answer: കളവ്


40. സംഘകാലത്ത്‌ മാതാപിതാക്കളുടെ സമ്മതത്തോടെ നടന്നിരുന്ന വിവാഹം എത്‌ പേരില്‍ അറിയപ്പെട്ടിരുന്നു???
Answer: കര്‍പ്പ്
 
 

41. സംഘം ഇതിഹാസകാവ്യത്തില്‍ വിശദീകരിച്ചിട്ടുള്ള, പുഹാറിൽ നടത്തിയിരുന്ന മഹത്തായ ഉത്സവം ഏത്‌ ദൈവത്തിന്റെ പേരില്‍ ആയിരുന്നു???
Answer: ഇന്ദ്രന്റെ


42. സംഘകാലത്തിലെ ഏത്‌ കൃതിയിലാണ്‌ ബുദ്ധമതത്തിന്റെ മാഹാത്മ്യം വിശദീകരിച്ചിട്ടുള്ളത്???
Answer: മണിമേഖലയില്‍


43. പ്രധാനപ്പെട്ട പാണ്ഡ്യന്‍ തുറമുഖങ്ങള്‍ എതെല്ലാമായിരുന്നു???
Answer: കോര്‍കൈ, സളിയൂര്‍


44. സംഘകാലഘട്ടത്തില്‍ 'ഏനാഡി' എന്ന വാക്കുകൊണ്ട്‌ ഉദ്ദേശിച്ചിരുന്നതെന്ത്???
Answer: സൈന്യത്തിന്റെ ക്യാപ്റ്റന്‍
 
 
45. വലിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും റോമാക്കാരുടെ മണ്‍പാത്രങ്ങളും എത്‌ സ്ഥലത്തെ ഭൂമിയ്ക്കടിയില്‍ ഉണ്ട്???
Answer: അരികമേഡിലെ


46. സംഘകാലഘട്ടത്തില്‍ ഉണ്ടായിരുന്ന രണ്ട്‌ വിഭാഗം കാവ്യങ്ങള്‍ ഏതെല്ലാം????
Answer: അഹം അഥവാ സൗഹാര്‍ദ്ദം, പുരം അഥവാ വിരോധം


47. ചോള, പാണ്ഡ്യ, ചേര, സത്യപുത്ര എന്നീ തമിഴ്‌ അധികാര മേഖലകളെപ്പറ്റി അശോകന്റെ ഏതെല്ലാം ശാസനാപ്രതങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്? ???
Answer: 'മേജര്‍ റോക്ക്‌ ഈഡിക്റ്റ്സ്‌ II, XIII" എന്നിവയിൽ


48. “മേജര്‍ റോക്ക്‌ ഈഡിക്റ്റ്സ്‌ II, XIII" എന്നിവയില്‍ വിശദമായി പ്രതിപാദിക്കാത്തത്‌ ആരുടെ അധികാര മേഖലയെപ്പറ്റിയാണ്???
Answer: സത്യപുത്രന്റെ
 
 
49. ചേരന്മാരുടെ പ്രധാനപ്പെട്ട തുറമുഖങ്ങള്‍ ഏതെല്ലാം ആയിരുന്നു???
Answer: തിണ്ടീസ്‌, മിസിറിസ്


50. സംഘകാലഘട്ടത്തില്‍ ചിത്രാംഗദ എന്ന പാണ്ഡ്യരാജകുമാരിയെ വിവാഹം കഴിച്ച അനന്തരാവകാശിയായ പാണ്ഡ്യരാജുകുമാരന്‍ ആര്‌????
Answer: അർജ്ജുനൻ

Post a Comment

0 Comments