Ancient India: 1 | വേദ കാലഘട്ടം - 1 | Vedic Period - 1 | Rare And Selected General Knowledge Questions for LDC | Rare And Selected General Knowledge Questions for LGS |

വേദ കാലഘട്ടം - 1




1. 'ഗോഡ്ഹ്യൂം' എന്നാൽ എന്ത്????
Answer: ഗോതമ്പ്


2. 'യവം' എന്നാല്‍ എന്ത്‌????
Answer: ബാര്‍ലി
 
 
3. പ്രസിദ്ധമായ 'ഗായത്രി മന്ത്രം' ഏത്‌ വേദത്തില്‍ അടങ്ങിയിരിക്കുന്നു????
Answer: 'ഋഗ്വേദ'ത്തില്‍


4. വേദത്തിൽ 'അധവര്യു' എന്ന്‌ വിളിക്കുന്നത്‌ ആരെയാണ്‌???
Answer: ത്യാഗം അനുഷ്ഠിച്ച ഒരു വിഭാഗം പുരോഹിതന്മാരെ


5. 'വൃഹി' എന്നാല്‍ എന്ത്???
Answer: നെല്ലരി


6. പ്രസിദ്ധമായ 'ഗായത്രീമന്ത്രം' ആര്‍ക്ക്‌ സമര്‍പ്പിക്കുന്നു???
Answer: സൂര്യദേവതയായ സാവിത്രി ദേവിയ്ക്ക്
 
 
7. മാനവരാശിക്ക് ഇന്നു ലഭ്യമായതിൽ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥമാണ്????
Answer: ഋഗ്വേദം


8. വേദസാഹിത്യത്തിൽ “സീത" എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്???
Answer: ഉഴവുചാല്‍


9. സ്മൃതികളില്‍ പ്രതിപാദിച്ചിരിക്കുന്ന 'അപധര്‍മ്മം' എന്നാല്‍ എന്ത്‌????
Answer: മനോവ്യഥ അനുഭവപ്പെടുമ്പോള്‍ വ്യത്യസ്ത വര്‍ണ്ണത്തിന്‌ അനുവദിച്ചിട്ടുള്ള കര്‍ത്തവ്യങ്ങള്‍


10. മത്സരം ആരംഭിക്കുന്നത്‌ മനുഷ്യരുടെ മനസ്സിലാണ്‌” എന്ന്‌ ഏത്‌ വേദത്തില്‍ പറയുന്നു???
Answer: അഥര്‍വ്വവേദത്തില്‍
 
 

11. “അപൂപ" എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്???
Answer: കേക്ക്


12. “കൃഷ്ടി” അല്ലെങ്കില്‍ 'ചര്‍ഷണി' എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്???
Answer: കൃഷിക്കാരന്‍


13. വേദത്തില്‍ 'ശ്യാമ' അല്ലെങ്കില്‍ “കൃഷ്ണ ആയാസ്‌" എന്ന്‌ പറയുന്നത്‌ ഏത്‌ ലോഹത്തെയാണ്‌????
Answer: ഇരുമ്പിനെ


14. വേദകാലഘട്ടത്തില്‍ “ഭിഷജ്‌” ആരായിരുന്നു???
Answer: വൈദ്യന്‍
 
 
15. ജലചക്രത്തെപ്പറ്റി പ്രതിപാദിക്കുന്നത്‌ ഏത്‌ വേദത്തില്‍???
Answer: ഋഗ്വേദത്തിൽ


16. 'ഉര്‍വരം' അല്ലെങ്കില്‍ 'ക്ഷേത്രം' എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്???
Answer: കൃഷിചെയ്ത വയല്‍


17. വേദകാലഘട്ടത്തില്‍ സ്ത്രീധനത്തിനു പകരം ഒരു പശുവിനേയും ഒരു കാളയേയും കൊടുത്തിരുന്ന വിവാഹരീതിയെ ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു????
Answer: ആര്‍ശം
 
 
18. കുട്ടികള്‍ ഇല്ലാത്ത വിധവ ഒരു കുട്ടി ജനിക്കുന്നതുവരെ ഭര്‍ത്താവിന്റെ സഹോദരനോടൊപ്പം സഹവസിച്ചിരുന്ന ആചാരത്തെ ഏതു പേരില്‍ അറിയപ്പെട്ടിരുന്നു???
Answer: നിയോഗം


19. വേദകാലഘട്ടത്തില്‍ 'ഗോവളം' എന്നാല്‍ എന്തായിരുന്നു???
Answer: എരുമ


20. ഉയര്‍ന്ന വര്‍ണ്ണത്തിലുള്ള പുരുഷനും താഴ്‌ന്ന വര്‍ണ്ണത്തിലുള്ള സ്ത്രീയും തമ്മിലുള്ള വിവാഹം എത്‌ പേരില്‍ അറിയപ്പെട്ടിരുന്നു???
Answer: അനുലോമം



21. സ്ത്രീകള്‍ ഈശ്വരനെ ധ്യാനിച്ചാല്‍ അനുഗ്രഹം കിട്ടുമെന്നും ധ്യാനിക്കാത്ത പക്ഷം മറിച്ച്‌ സംഭവിക്കുമെന്നുമുള്ള ചൊല്ല്‌ ഏതില്‍ പറയുന്നു???
Answer: മനുസ്മൃതിയില്‍
 
 
22. “അവതാസം' എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്‌????
Answer: കൃത്രിമമായി നിര്‍മ്മിച്ച കിണര്‍


23. താഴ്‌ന്ന വര്‍ണ്ണത്തിലുള്ള പുരുഷനും ഉയര്‍ന്ന വര്‍ണ്ണത്തിലുള്ള സ്ത്രീയും തമ്മിലുള്ള വിവാഹം ഏത്‌ പേരില്‍ അറിയപ്പെട്ടിരുന്നു???
Answer: പ്രതിലോമം


24. “മഹിഷി” എന്ന സംജ്ഞകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ത്???
Answer: മുഖ്യ രാജ്ഞി


25. ഋഗ്വേദകാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന 'ദമ്പതി' എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്???
Answer: ഭാര്യയും ഭര്‍ത്താവും
 
 
26. ഋഗ്വേദത്തില്‍ ഏറ്റുവും കുടുതല്‍ ആരാധിച്ചിരുന്ന ദേവത ആര്???
Answer: ഉഷ


27. ഋഗ്വേദത്തിലെ പ്രശസ്തമായ 'ഫ്രോഗ്‌ ഹിം' ഏതിലേയ്ക്കാണ്‌ വെളിച്ചം വീശുന്നത്???
Answer: വേദകാലത്തെ വിദ്യാഭ്യാസ വ്യവസ്ഥയിലേയ്ക്ക്


28. ഋഗ്വേദത്തില്‍ സൂചിപ്പിച്ചിരുന്ന സാധാരണ കുറ്റമെന്ത്???
Answer: കന്നുകാലികളെ അപഹരിക്കല്‍


29. വേദകാലത്തിലെ ആളുകള്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്‌ ഏതു തരം മണ്‍പാത്രമാണ്???
Answer: ചുവന്ന മണ്‍പാത്രം
 
 
30. പ്രാചീന വിവാഹാചാരങ്ങളെക്കുറിച്ച്‌ വിവരിക്കുന്ന “വിവാഹ സങ്കീര്‍ത്തനങ്ങള്‍” ഏതില്‍ കാണാം???
Answer: ഋഗ്വേദത്തിലെ പുസ്തകത്തില്‍



31. അഥര്‍വ്വവേദത്തിലെ പ്രസിദ്ധമായ രണ്ട്‌ വേദ കഥാപാത്രങ്ങള്‍ സഭയും സമിതിയും ഏതു പേരില്‍ അറിയപ്പെടുന്നു???
Answer: പ്രജാപതിയുടെ ഇരട്ടപെൺമക്കൾ എന്ന പേരിൽ


32. വേദങ്ങളുടെ ദൈവം ആര്???
Answer: വരുണന്‍


33. സംഗീതം ഉണ്ടായത്‌ എത്‌ വേദത്തിലാണ്???
Answer: സാമവേദത്തില്‍
 
 
34. ഋഗ്വേദത്തില്‍ ദുഹിത്രി എന്ന സംജ്ഞയുടെ അർത്ഥമെന്ത്???
Answer: പാൽ കറക്കുന്നയാൾ


35. വരുണന്‌ വേദത്തിലുള്ള സ്ഥാനമെന്ത്???
Answer: രക്ഷിതാവ്


36. ഋഗ്വേദത്തില്‍ എത്ര സങ്കീര്‍ത്തനങ്ങള്‍ ഉണ്ട്???
Answer: 1017 അല്ലെങ്കില്‍ 1028 സങ്കീര്‍ത്തനങ്ങള്‍
 
 
37. ആര്യന്മാര്‍ ഇന്ത്യയിലേയ്ക്ക്‌ വന്നത്‌ എങ്ങനെയാണ്???
Answer: കുടിയേറ്റക്കാരായി


38. ഋഗ്വേദത്തില്‍ എത്ര മണ്ഡലങ്ങള്‍ ഉണ്ട്???
Answer: 10


39. “കുലല' എന്ന സംജ്ഞയുടെ അര്‍ത്ഥമെന്ത്???
Answer: മണ്‍പാത്രമുണ്ടാക്കുന്നയാള്‍


40. വേദകാലഘട്ടത്തില്‍ 'അഷ്ടകർണ്ണി' എന്തായിരുന്നു???
Answer: പശുക്കളുടെ എണ്ണം തിട്ടപ്പെടുത്തുന്ന രീതി
 
 

41. ഇന്ത്യയിലേയ്ക്കുള്ള യാത്രയില്‍ ആര്യന്മാര്‍ ആദ്യം പ്രവേശിച്ചത്‌ എവിടെയാണ്???
Answer: ഇറാനില്‍


42. വേദകാലത്തിന്റെ അവസാനകാലത്ത്‌ 'വനിജ' ആരുടെ പരമ്പരാഗതമായ വിഭാഗമായിരുന്നു???
Answer: കച്ചവടക്കാരുടെ


43. വേദകാലത്ത്‌ “പര്‍ ചരിഷ്ണു' എന്നാല്‍ എന്തായിരുന്നു???
Answer: ചലിക്കുന്ന കോട്ട


44. വേദസാഹിത്യത്തില്‍ 'ഹോത്രി' എന്ന്‌ സുചിപ്പിച്ചിട്ടുള്ളത്‌ ആരെ???
Answer: ഋഗ്വേദത്തില്‍ തികഞ്ഞ ജ്ഞാനമുണ്ടായിരുന്ന പുരോഹിതന്മാര്‍
 
 
45. “ബലി' നിര്‍ബ്ബന്ധിതമായ നികുതി ആയത്‌ എന്നാണ്‌???
Answer: വേദ കാലഘട്ടത്തിന്റെ പില്‍ക്കാലത്ത്


46. അഥര്‍വ്വവേദത്തോട്‌ ബന്ധപ്പെട്ട ബ്രാഹ്മണം ഏത്‌???
Answer: ഗോപത ബ്രാഹ്മണം


47. വേദസാഹിത്യത്തില്‍ 'ഉദ്ഗാത്രി' എന്ന്‌ സൂചിപ്പിച്ചിട്ടുള്ളത്‌ ആരെയാണ്???
Answer: സാമവേദത്തിലെ സങ്കീര്‍ത്തനങ്ങള്‍ കാണാതെ ചൊല്ലിയിരുന്ന പുരോഹിതന്മാരെ


48. അധവര്യുവിന്‌ ഏത്‌ വേദത്തിലെ സങ്കീര്‍ത്തനങ്ങളിലാണ്‌ പ്രാവീണ്യം ഉണ്ടായിരുന്നത്???
Answer: യജുര്‍വേദത്തിലെ
 
 
49. ആദ്യം വന്ന ആര്യന്മാര്‍ എവിടെ വരെ എത്തിയിരുന്നു???
Answer: യമുന വരെ


50. അരണ്യനി എന്ന വനദേവതയെപ്പറ്റി ആദ്യമായി സൂചിപ്പിച്ചത്‌ ഏതില്‍???
Answer: ഋക് സംഹിതയില്‍

Post a Comment

0 Comments