General Knowledge: 18 | സെപ്റ്റംബർ 5 നിസ്സഹകരണ സമര ജ്വാലയ്ക്ക് ഒരു നൂറ്റാണ്ട്

സെപ്റ്റംബർ 5 നിസ്സഹകരണ സമര ജ്വാലയ്ക്ക് ഒരു നൂറ്റാണ്ട്




1. നിസ്സഹകരണ പ്രസ്ഥാനം???
Answer: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പ്രധാന സമര മാർഗ്ഗമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം


2. നിസ്സഹകരണം???
Answer: അനീതി നിറഞ്ഞുനിന്ന ഭരണസംവിധാനങ്ങൾ ക്കെതിരെ പ്രതിഷേധിക്കുവാനായി ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പരീക്ഷിച്ച സത്യാഗ്രഹം എന്ന സമരായുധത്തിന്റെ രൂപമായിരുന്നു നിസ്സഹകരണം
 
 
3. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യം???
Answer: അഹിംസ മാർഗത്തിൽ ബ്രിട്ടീഷ് നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യം


4. നിസ്സഹകരണ പ്രസ്ഥാനം???
Answer: ഇന്ത്യൻ പരമ്പരാഗത ഉൽപ്പന്നങ്ങളെ നശിപ്പിച്ച് പകരം ബ്രിട്ടീഷ് നിർമിത ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇന്ത്യക്കാരെ ബ്രിട്ടീഷുകാർ നിർബന്ധിക്കുന്നു ഉണ്ടായിരുന്നു. അതിനെതിരെ കൂടിയായിരുന്നു ഈ സമരം,


5. നിസ്സഹരണ പ്രസ്ഥാനം തുടങ്ങിയത്.???
Answer: റൗലറ്റ് നിയമത്തിനു ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് എതിരെയുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് നിസ്സഹരണ പ്രസ്ഥാനം തുടങ്ങിയത്.


6. ഖിലാഫത്തിന്റെ പശ്ചാത്തലം???
Answer: ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടീഷ് തുർക്കിക്കെതിരെ നടത്തിയ യുദ്ധവും അതിന്റെ പരിണിതിയും ആയിരുന്നു ഖിലാഫത്തിന്റെ പശ്ചാത്തലം.
 
 
7. ഖിലാഫത്ത് പ്രശ്നത്തിൽ ബ്രിട്ടന്റെ ഇടപെടലുകളുടെ പ്രശ്നങ്ങ???
Answer: ബ്രിട്ടീഷുകാരുമായുള്ള സഹവർത്തിത്വത്തിൽ നിന്നും നിസ്സഹക രണത്തിലേക്കുള്ള ഗാന്ധിജിയുടെ മാറ്റത്തിന് പ്രധാന കാരണമായത് ഖിലാഫത്ത് പ്രശ്നത്തിൽ ബ്രിട്ടന്റെ ഇടപെടലുകളുടെ പ്രശ്നങ്ങളാണ്


8. ഏതു വർഷം നടന്ന നാഷണൽ കോൺഗ്രസിന്റെ പ്രത്യേക സമ്മേളനത്തിൽ ആണ് നിസ്സഹകരണ പ്രസ്ഥാന പ്രമേയം അവതരിപ്പിച്ചത്???
Answer: 1920ലെ കൊൽക്കത്ത സമ്മേളനം


9. 1920ലെ കൊൽക്കത്ത സമ്മേളനത്തിന് അധ്യക്ഷൻ ആരായിരുന്നു???
Answer: ലാലാ ലജ്പത് റായി


10. നിസ്സഹകരണ പ്രസ്ഥാനത്തെ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം???
Answer: 1920 നാഗ്പൂർ സമ്മേളനം
 
 

11. 1920ലെ നാഗ്പൂർ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരാണ്???
Answer: വിജയരാഘവാ ചാര്യ


12. നിസ്സഹകരണ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് തങ്ങളുടെ വക്കിൽ അഭ്യാസം നിർത്തലാക്കിയ ദേശീയനേതാക്കൾ ആരാണ്???
Answer: മോത്തിലാൽ നെഹ്റു, സി ആർ ദാസ്, രാജേന്ദ്ര പ്രസാദ്


13. നിസ്സഹരണ പ്രസ്ഥാനത്തിൽ പങ്കെടുത്ത അറസ്റ്റ് വരിച്ച വനിതകൾ ആരെല്ലാം ആണ്???
Answer: ഊർമിള ദേവി


14. നിസ്സഹകരണ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് ദേശീയ തലത്തിൽ ആരംഭിച്ച സ്കൂൾ???
Answer: ഗുജറാത്ത് വിദ്യാപീഠം, കാശി വിദ്യാപീഠം
 
 
15. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം???
Answer: നിസ്സഹകരണ പ്രസ്ഥാനം


16. സഹകരണ പ്രസ്ഥാനം ആദ്യം തുടങ്ങാൻ ആരംഭിച്ചത് എപ്പോഴായിരുന്നു???
Answer: 1920 ഓഗസ്റ്റ് 1


17. എന്തുകൊണ്ടാണ് നിസ്സഹകരണ പ്രസ്ഥാനം 1920 ഓഗസ്റ്റ് ഒന്നിന് നടത്താൻ പറ്റാതെ പോയത്???
Answer: 1920 ഓഗസ്റ്റ് 1ന് ബാലഗംഗാധര തിലകൻ അന്തരിച്ചു. തുടർന്ന് രാജ്യമെമ്പാടും നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കം ഇടുന്നതിനുള്ള പ്രമേയം സെപ്റ്റംബർ 5ന് കൊൽക്കത്തയിലെ കോൺഗ്രസ് പ്രത്യേക സമ്മേളനത്തിൽ ഗാന്ധിജി അവതരിപ്പിച്ചു
 
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍