കവിമൊഴികൾ: കവിതാവരികളും എഴുത്തുകാരും | Kerala PSC LDC Special

Malayalam Kavitha Lyrics And Writers



1. കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെന് പരാജയം??
Answer: ചങ്ങമ്പുഴ


2. കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെന് പരാജയം
Answer: കുഞ്ഞുണ്ണി
 
 
3. ദൈവമേ കൈതൊഴാം കേൾക്കുമാറാകണം??
Answer: പന്തളം കേരളവര്മ്മ


4. അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി
Answer: പന്തളം കെ.പി. രാമന്പിള്ള


5. സ്ഥാനമാനങ്ങള് ചൊല്ലി കലഹിച്ച് നാണം കെട്ടു നടക്കുന്നിതു ചിലർ??
Answer: പൂന്താനം



6. വരിക വരിക സഹജരേ സഹന സമര സമയമായ്
Answer: അംശി നാരായണപിള്ള
 
 
7. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ??
Answer: വള്ളത്തോൾ


8. നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൾ സമൃദ്ധം
Answer: കുറ്റിപ്പുറത്ത് കേശവൻ നായർ


9. വരികയാണിതാ ഞാനൊരധകൃതൻ കരയുവാനായ് പിറന്നൊരു കാമുകൻ??
Answer: ഇടപ്പള്ളി


10. ഇന്നു ഞാൻ നാളെ നീ, ഇന്നു ഞാൻ നാളെ നീ
Answer: ജി. ശങ്കരക്കുറുപ്പ്
 
 

11. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ വഹ്നി സന്തപ്തലോഹസ്ഥാംബുബിന്ദുനാസന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം??
Answer: എഴുത്തച്ഛന്‍


12. എമ്പ്രാനല്പം കട്ടുഭുജിച്ചാലമ്പലവാസികളൊക്കെ കക്കും
Answer: കുഞ്ചന്‍നമ്പ്യാർ


13. ഇന്നലെയോളമെന്തെന്നറിഞ്ഞീല ഇനി നാളെയുമെന്തെന്നറിഞ്ഞീല ഇന്നിക്കണ്ടതടിക്കുവിനാശവുമിന്നനേരമെന്നേതുമറിഞ്ഞീല??
Answer: പൂന്താനം


14. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമാണിത്
Answer: ശ്രീനാരായണഗുരു
 
 
15. അവനവനെന്നറിയുന്നതൊക്കെയോര്‍ത്താ- ലവനിയിലാദിമമാമൊരാത്മരൂപം അവനവനാത്മസുഖത്തിനാചരിക്കു- ന്നവയപരനുസുഖത്തിനായ് വരേണം??
Answer: ശ്രീനാരായണഗുരു



16. നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം??
Answer: കുറ്റിപ്പുറത്ത് കേശവന്‍ നായര്‍


17. ഏതു ധൂസരസങ്കല്പങ്ങളില്‍ വളര്‍ന്നാലും ഏതു യന്ത്രവത്കൃതയുഗത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും.
Answer: വൈലോപ്പിള്ളി
 
 
18. അനന്തമജ്ഞാതമവര്‍ണനീയം ഈ ലോകഗോളം തിരിയുന്ന മാര്‍ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മര്‍ത്യന്‍ കഥയെന്തുകണ്ടു??
Answer: നാലപ്പാട്ട് നാരായണമേനോ


19. മാറ്റുവിന്‍ ചട്ടങ്ങ ളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍
Answer: കുമാരനാശാൻ 


20. ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വണ ശശിബിംബം
Answer: ഉള്ളൂർ 



21. സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും
Answer: വയലാർ
 
 
22. വിത്തനാഥന്റെ ബേബിക്കു പാലും നിര്‍ധനച്ചെറുക്കനുമിനീരും ഈശ്വരേച്ഛയല്ലാകിലമ്മട്ടുള്ളീശ്വരനെച്ചവിട്ടുക നമ്മള്‍??
Answer: ചങ്ങമ്പുഴ


23. ഉണ്ണീ മറക്കായ്ക പക്ഷേയൊരമ്മതന്‍ നെഞ്ഞില്‍നിന്നുണ്ട മധുരമൊരിക്കലും
Answer: ഒ.എന്‍.വി.


24. അധികാരം കൊയ്യണമാദ്യം അതിനും മേലാകട്ടെ പൊന്നാര്യന്‍??
Answer: ഇടശ്ശേരി



25. ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്തുവാന്‍
Answer: വൈലോപ്പിള്ളി
 
 
26. കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെന്റെ പരാജയം??
Answer: കുഞ്ഞുണ്ണി

Post a Comment

2 Comments