അന്തരീക്ഷം: ഇതാണ് അറിഞ്ഞിരിക്കേണ്ട ചോദ്യങ്ങൾ | Kerala PSC Atmosphere Questions

Important Questions About Atmosphere


1. ഗുരുത്വകർഷണത്തിന്റെ ഫലമായി ഭൂമിയുടെ ആവരണമായി നിലനിൽക്കുന്ന വായുമണ്ഡലം???

Answer: അന്തരീക്ഷം


2. അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങൾ?

Answer: വാതകങ്ങൾ, നീരാവി,പൊടിപടലങ്ങൾ
 
 
3. അന്തരീക്ഷത്തിൽ കാണപ്പെടുന്ന പൊടിപടലങ്ങൾ അറിയപ്പെടുന്നത്???

Answer: ഏറോസോളുകൾ


4. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം?

Answer: നൈട്രജൻ


5. അന്തരീക്ഷത്തെ ലംബതലത്തിൽ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു???

Answer: ഹോമോസ്ഫിയർ, ഹെറ്ററോസ്ഫിയർ



6. ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതും വാതകങ്ങൾ മിശ്രിത രൂപത്തിൽ കാണപ്പെടുന്നതുമായ അന്തരീക്ഷ ഭാഗം?

Answer: ഹോമോസ്ഫിയർ
 
 
7. ഹോമോസ്ഫിയറിന്റെ ഉയരം എത്രയാണ്???

Answer: 0 മുതൽ 90 കി.മീ


8. ഭൂമിയിൽ നിന്നും അകലെ സ്ഥിതി ചെയ്യുന്നതും വാതകങ്ങൾ പാളികളായി കാണപ്പെടുന്നതുമായ അന്തരീക്ഷ ഭാഗം?

Answer: ഹെറ്ററോസ്ഫിയർ(Homosphere)


9. ഊഷ്മാവിനെ അടിസ്ഥാനമാക്കി ഹോമോസ്ഫിയറിനെ നാലായി തരം തിരിച്ചിരിക്കുന്നു??

Answer: ട്രോപ്പോസ്ഫിയർ (Troposphere) സ്ട്രാറ്റോസ്ഫിയർ (Stratosphere) മീസോസ്ഫിയർ (Mesosphere) തെർമോസ്ഫിയർ (Thermosphere)


10. ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷപാളി?

Answer: ട്രോപ്പോസ്ഫിയർ
 
 

11. ട്രോപ്പോസ്ഫിയറിന്റെ അർത്ഥം???

Answer: സംയോജന മേഖല


12. ദൈദിന കാലാവസ്ഥാവ്യതിയാനത്തിന് കാരണമായ മണ്ഡലം?

Answer: ട്രോപ്പോസ്ഫിയർ


13. നാം അധിവസിക്കുന്ന അന്തരീക്ഷത്തിലെ മണ്ഡലം???

Answer: ട്രോപ്പോസ്ഫിയർ


14. ഭൗമാന്തരീക്ഷത്തിന്റെ പിണ്ഡത്തിന്റെ 80% ത്തോളം കാണപ്പെടുന്നത്?

Answer: ട്രോപ്പോസ്ഫിയർ
 
 
15. ജൈവമണ്ഡലം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി???

Answer: ട്രോപ്പോസ്ഫിയർ



16. ധ്രുവപ്രദേശത്ത് 9 കിലോമീറ്റർ വരെയും ഭൂമധ്യരേഖാപ്രദേശത്ത് 17കിലോ. മീറ്റർ വരെയും വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷപാളി???

Answer: ട്രോപ്പോസ്ഫിയർ


17. ട്രോപ്പോസ്ഫിയറിൽ അനുഭവപ്പെടുന്ന പ്രധാന പ്രതിഭാസങ്ങൾ?

Answer: കാറ്റ്,ഹരിതഗൃഹപ്രഭാവം, മഞ്ഞ്, മഴ
 
 
18. ട്രോപ്പോസ്ഫിയറിന് ഉയരം കൂടുന്നതിനനുസരിച്ച് ഊഷ്മാവ്??

Answer: കുറയുന്നു


19. ഓരോ നിശ്ചിത ഉയരത്തിനും ഒരു നിയതമായ തോതിൽ ഊഷ്മാവ് കുറയുന്ന പ്രക്രിയ?

Answer: ക്രമമായ താപനഷ്ട നിരക്ക്. 6.5 °C/1 km (നോർമൽ ലാപ്സ് റേറ്റ്)


20. ട്രോപ്പോസ്ഫിയറിൽ ഉയരം വർദ്ധിക്കുന്നത്?

Answer: ഗ്രീഷ്മ കാലത്ത് (വേനൽകാലത്ത്)


21. ട്രോപ്പോസ്ഫിയറിനേയും സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന രേഖ?

Answer: ട്രോപ്പോപാസ് (Tropo-pause)
 
 
22. ട്രോപ്പോപാസ്സിലൂടെയുള്ള വായു പ്രവാഹം അറിയപ്പെടുന്നത്???

Answer: ജറ്റ് പ്രവാഹങ്ങൾ


23. ട്രോപ്പോപ്പാസിന് മുകളിലായി 20 മുതൽ 50 കിലോ മീറ്റർ വരെ വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷ മണ്ഡലം?

Answer: സ്ട്രാറ്റോസ്ഫിയർ


24. സ്ട്രാറ്റോസ്ഫിയറിൽ ഉയരം കൂടുന്തോറും ഊഷ്ടമാവ്??

Answer: ക്രമരഹിതമായി കൂടുന്നു



25. വായുവിന്റെ തിരശ്ചീന ചലനം മൂലം വിമാനങ്ങളുടേയും ജെറ്റ് വിമാനങ്ങളുടേയും സഞ്ചാരത്തിന് അനുയോജ്യമായ മണ്ഡലം?

Answer: സ്ട്രാറ്റോസ്ഫിയർ
 
 
26. സ്ട്രാറ്റോസ്ഫിയറിനെയും മിസോസ്ഫിയറിനെയും വേർതിരിക്കുന്നത്???

Answer: സ്ട്രാറ്റോപാസ്


27. ഓസോൺ കവചം സ്ഥിതി ചെയ്യുന്നത്?

Answer: സ്ട്രാറ്റോസ്ഫിയറിൽ


28. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം???

Answer: ഓസോൺപാളി


29. ഭൂമിയിലെ ജീവജാലങ്ങൾക്കും വസ്തുക്കൾക്കും അന്തരീക്ഷത്തിലുള്ള ഒരു സംരക്ഷണ കവചം?

Answer: ഓസോൺപാളി
 
 

30. അന്തരീക്ഷത്തിലെ ഓസോൺ പാളി കാണപ്പെടുന്നത്???

Answer: 20 - 35 കി.മീറ്റർ ഉയരത്തിൽ


31. ഓസോൺ പാളിയുടെ നിറം?

Answer: ഇളം നീല


32. ഓസോൺ പാളിക്ക് വരുന്ന കേടുപാടുകൾ അറിയപ്പെടുന്നത്???

Answer: ഓസോൺ ശേഷണം (Ozone depletion)


33. ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്ന മേഘങ്ങൾ?

Answer: നാക്രിയസ് മേഘങ്ങൾ
 
 
34. ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം???

Answer: ഹാലിബേ (അന്റാർട്ടിക്ക) 1913



35. ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്നത്???

Answer: ഡോബ്സൺ യൂണിറ്റ്


36. ഓസോൺ പടലം തകരാനുള്ള പ്രധാന കാരണം?

Answer: ക്ലോറോ ഫ്ളൂറോ കാർബൺ, കാർബൺ മോണോക്സൈഡ്
 
 
37. ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം???

Answer: നിംബസ് 7


38. ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിച്ച വർഷം?

Answer: 1987 സെപ്തംബർ 16


39. മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത്?

Answer: 1989 ജനുവരി 1


40. ഓസോൺ ദിനമായി ആചരിക്കുന്നത്?

Answer: സെപ്തംബർ 16
 
 
41. എല്ലാ വർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ നിശ്ചയിച്ച രാജ്യാന്തര സംഘടന???

Answer: UNEP (United Nations Environment Programme)


42. കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ ആഭിമുഖ്യത്തിലാണ്?

Answer: STEC, തിരുവനന്തപുരം (സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി)


43. ഓസോൺ കണ്ടുപിടിച്ചത്???

Answer: സി.എഫ്. ഷോൺ ബെയിൻ



44. ഓസോൺപാളി കണ്ടെത്തിയത്?

Answer: ചാൾസ് ഫാബ്രി, ഹെൻട്രി ബ്യുയിസൺ
 
 
45. അന്തരീക്ഷത്തിലെ ഓസോൺ പാളിയെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകിയത്???

Answer: G.M.B. ഡോബ്സൺ


46. സ്ട്രാറ്റോപ്പാസിൽ നിന്നും തുടങ്ങി 50 മുതൽ 80 കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ മണ്ഡലം?

Answer: മീസോസ്ഫിയർ


47. മിസോസ്ഫിയറിൽ ഉയരം കൂടുന്തോറും താപം കുറയുന്നു അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന മണ്ഡലം???

Answer: മീസോസ്ഫിയർ


48. മിസോസ്ഫിയറിന്റെ ശരാശരി താപനില?

Answer: 83°C
 
 

49. അന്തരീക്ഷത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പാളി എന്നർത്ഥമുള്ള അന്തരീക്ഷ പാളി???

Answer: മീസോസ്ഫിയർ


50. നിശാ ദീപങ്ങൾ (Night Shining) എന്നറിയപ്പെടുന്നത്? നോക്റ്റിലൂസന്റ് മേഘങ്ങൾ (Noctilucent Clouds) പ്രകാശ സംശ്ലേഷണ സമയത്ത് ഓസോൺ പുറത്ത് വിടുന്ന സസ്യം?

Answer: തുളസി

Tags

Post a Comment

0 Comments