കേരള നവോത്ഥാനം ക്വിസ്

കേരള നവോത്ഥാനം ക്വിസ്


1. മലബാർ എക്കോണമിക് യൂണിയൻ സ്ഥാപിച്ചത് ആര്??
ഡോക്ടർ പൽപ്പു

2. ജീവിച്ചിരിക്കുമ്പോൾ തന്നെ ശ്രീനാരായണ ഗുരുവിൻറെ പ്രതിമ സ്ഥാപിച്ചത് എവിടെ???
തലശ്ശേരി

3. തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം ചട്ടമ്പിസ്വാമിയുടെ വേദാധികാരനിരൂപണം എന്ന കൃതിയെക്കുറിച്ച് ആരാണ് ഇങ്ങനെ വിശേഷിപ്പിച്ചത്???
സ്വാമി വിവേകാനന്ദൻ

4. ജാതിവ്യവസ്ഥയാണ് സാമൂഹിക ജീർണ്ണതയുടെ പ്രധാനകാരണം എന്ന് അഭിപ്രായപ്പെട്ട നവോദാന നായകൻ???
തൈക്കാട് അയ്യാ

5. സർക്കാർ ഉദ്യോഗത്തിനായി മലയാളം പഠിക്കണം എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ച നവോദാന നായകൻ?
മക്തി തങ്ങൾ

6. കേരളത്തിലാദ്യമായി വൃദ്ധസദനം ആരംഭിച്ച നവോത്ഥാന നായകൻ?
ചാവറയച്ചൻ

7. കേരള നവോദ്ധാനത്തിൻറെ വഴികാട്ടി എന്നറിയപ്പെടുന്നതാര്???
വൈകുണ്ഠ സ്വാമി

8. പഞ്ച സിദ്ധന്മാർ എന്നറിയപ്പെടുന്നത് ആരുടെ ശിഷ്യന്മാരെയാണ്?
വൈകുണ്ഠ സ്വാമി

9. പ്രായപൂർത്തി വോട്ടവകാശം നേടിയെടുക്കുവാൻ വേണ്ടി അക്ഷീണം പ്രയത്നിച്ച സാമൂഹിക പരിഷ്കർത്താവ്?
സഹോദരൻ അയ്യപ്പൻ

10. വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും ആരുടെ കൃതിയാണ്?
വി ടി ഭട്ടത്തിരിപ്പാട്

11. നടുവത്തമ്മൻ ആരുടെ അപര നാമം ആണ്?
കുറുമ്പൻ ദൈവത്താൻ

12. ജഗദ്ഗുരു ആരുടെ അപരനാമം ആണ്?
ശങ്കരാചാര്യർ

13. നാണുവാശാൻ ആരുടെ പൂർവകാല നാമം ആണ്?
ശ്രീ നാരായണ ഗുരു

14. യോഗ ക്ഷേമ സഭ സ്ഥാപിച്ച വര്ഷം.?
1908

15. അയ്യാ സ്വാമി ക്ഷേത്രം എവിടെയാണ് .?
തിരുവനന്തപുരം

16. പണ്ഡിറ്റ്‌ കറുപ്പന് 1913 ഇല് വിദ്വാന് പദവി നല്കിയത് ആരാണ്.?
കേരളവർമ  വലിയ  കോയി  തമ്പുരാൻ

17. തിരുവിതാംകൂര് ഈഴവ സമാജം സ്ഥാപിച്ചത് ആരാണ്.?
ടി കെ മാധവൻ

18. "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് പറഞ്ഞ നവോത്ഥാന നായകന് ആരാണ്.?
സഹോദരൻ  അയ്യപ്പൻ

19. ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം ‘ എഴുതിയതാര് .?
വക്കം മൗലവി

20. 1887 ഇല് ദീപിക പത്രത്തിനു തുടക്കമിട്ടത് ആരാണ്.?
നിധീരിക്കൽ മാനിക്കത്തനാർ

21. കേരളം പരശുരാമന് ബ്രാഹ്മണര്ക്ക് ദാനമായി നല്കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം.?
പ്രാചീനമലയാളം

22. 1904 ഇല് അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്ക്ക് വേണ്ടി സ്കൂള് ആരംഭിച്ചത് എവിടെയാണ് .?
വെങ്ങാനൂർ

23. ഹരിജനങ്ങള്ക്ക് വേണ്ടി 1921ല് ഗോപാലപുരത്ത് കോളനി സ്ഥാപിച്ച നവോത്ഥാന നായകൻ?
കെ കേളപ്പൻ

24. കേരള മാര്ക്സ് എന്നറിയപ്പെടുന്നത്?
കെ. ദാമോദരന്

25. പൗരസ്വാതന്ത്ര്യത്തിന്റെ  കാവൽഭടൻ എന്നറിയപ്പെട്ടതാര്??
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

26. കേരളത്തിലെ മഹാനായ പണ്ഡിത സന്യാസി എന്നറിയപ്പെടുന്നതാര്???
ചട്ടമ്പി  സ്വാമികൾ

27. ഞാൻ ഒരു കച്ചവടക്കാരൻ അല്ല സാമൂഹിക സേവനവും രാജ്യസ്നേഹവും ആണ് എൻറെ വഴി എന്ന് അഭിപ്രായപ്പെട്ട സാമൂഹിക പരിഷ്കർത്താവ്???
വക്കം അബ്ദുൽ ഖാദർ മൗലവി

28. മനുഷ്യരുടെ കഷ്ടപ്പാടുകളുടെ വലിയൊരു അളവിനും കാരണം മദ്യമാണ് എന്നഭിപ്രായപ്പെട്ട സാമൂഹിക പരിഷ്കർത്താവ്??
സി.കേശവൻ

29. ജപ്പാൻകാരുടെ തടവിൽ കഴിയേണ്ടി വന്ന സാമൂഹ്യപരിഷ്കർത്താവ്??
കെ പി കേശവമേനോൻ

30. ഒന്നാം ലോകമഹായുദ്ധത്തിൽ പ്രവർത്തിച്ച മലയാളി വിപ്ലവകാരി??
ചെമ്പകരാമൻ പിള്ള

31. കാഷായത്തിൽ പൊതിഞ്ഞ വിപ്ലവകാരി എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്??
ബോധാനന്ദ സ്വാമി

32. കരുതൽതടങ്കൽ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ സ്വയം കേസ് വാദിച്ച് ജയിച്ച സാമൂഹിക പരിഷ്കർത്താവ്??
എ കെ ജി

33. 1939 രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്തതിന് അറസ്റ്റിലായ സാമൂഹിക പരിഷ്കർത്താവ്??
എ കെ ജി

34. കേരളത്തിൽ ആദ്യമായി തൊഴിലാളികൾക്കുവേണ്ടി സഹകരണ സംഘം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്???
വാടപ്പുറം പി കെ ബാവ

34. കേരള സബർമതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ആശ്രമം??
ശബരി ആശ്രമം

35. വസൂരി ബാധിതർക്കായി സേവനപ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ വസൂരി ബാധിച്ച് മരിച്ച നവോത്ഥാന നായകൻ??
കെ. പി. വള്ളോൻ

36. ഒളിവിൽ കഴിയുമ്പോൾ പാമ്പുകടിയേറ്റു മരിച്ച സാമൂഹിക പരിഷ്കർത്താവ്??
പി കൃഷ്ണപിള്ള

37. പള്ളികളിലെ കുമ്പസാരവും മരണശേഷമുള്ള പ്രാർത്ഥനയും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട ആദ്യവ്യക്തി??
പാലക്കുന്നത്ത് എബ്രഹാം മൽപ്പൻ

38. ദൈവത്തിൻറെ തോട്ടം എന്ന് കേരളത്തെ വിശേഷിപ്പിച്ചതാര്??
ഹെർമൻ ഗുണ്ടർട്ട്

39. കേരളത്തിലെ ആദ്യകാല സ്ത്രീ വാദി എന്ന് അറിയപ്പെടുന്നതാര്??
അന്നാ ചാണ്ടി

40. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മിശ്രവിവാഹം പന്തിഭോജനം തുടങ്ങിയവയ്ക്കു നേതൃത്വം നൽകിയ വനിത??
ആര്യ പള്ളം

41. കേരളത്തിലെ ആദ്യത്തെ സാമൂഹിക പ്രക്ഷോഭം എന്നറിയപ്പെടുന്നത് ഏത്??
ചാന്നാർ ലഹള

42. കേരളത്തിൽ ഉപ്പു സത്യാഗ്രഹ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ??
ഉളിയത്ത് കടവ്

43. ആത്മീയ വിപ്ലവകാരി എന്നറിയപ്പെടുന്ന കേരളീയ നവോത്ഥാന നായകൻ??
വാഗ്ഭടാനന്ദൻ

44. ക്ഷേത്രങ്ങളോടൊപ്പം വിദ്യാലയം വേണമെന്ന ആവശ്യമുന്നയിച്ച് സാമൂഹിക പരിഷ്കർത്താവ്??
ശ്രീ  നാരായണ ഗുരു

45. ഇന്ത്യയിലെ ആദ്യത്തെ നിശബ്ദനായ സാമൂഹ്യപരിഷ്കർത്താവ്???
രാജാ രവിവർമ്മ

46. 1914  ഒന്നാം ലോകമഹായുദ്ധകാലത്ത് അധ്യാപകവൃത്തി ഉപേക്ഷിച്ച് പട്ടാളത്തിൽ ചേർന്ന് പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവ്??
പാമ്പാടി ജോൺ ജോസഫ്

47. ഞാനാണ് ലീഡർ അവരെ കൊല്ലുന്നതിനു മുമ്പ് എന്നെ കൊല്ലുക" ആരുടെ വാക്കുകളാണിത്?
അക്കമ്മ ചെറിയാൻ

48. "കരയുന്നവർക്ക് ജീവിക്കാനുള്ള ലോകം അല്ലിത്" എന്നു പറഞ്ഞ നവോദ്ധാന നായകൻ??
മന്നത്ത് പത്മനാഭൻ

49. മക്തി തങ്ങൾ ആരംഭിച്ച സായാഹ്‌ന പത്രം?
തുർക്കി സമാചാരം

50. സ്ത്രീ-പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ വിദ്യാഭ്യാസം എന്നിവ പ്രതിപാദിക്കുന്ന മക്തി തങ്ങളുടെ കൃതി?
നാരി നരാഭിചാരി

51. എല്ലാ  ജാതിയിൽ പെട്ടവർക്കും ആദിവാസി വിഭാഗങ്ങൾക്കും പ്രാർത്ഥനാ സൗകര്യം നൽകിക്കൊണ്ട് ക്ഷേത്രങ്ങൾ സ്ഥാപിച്ച നവോത്ഥാന നായകൻ?
ആറാട്ടുപുഴ വേലായുധ പണിക്കർ

52. "സാരഞ്ജിനി പരിണയം" എന്ന നാടകം രചിച്ചത് ആര്?
അയ്യത്താൻ ഗോപാലൻ

53. മലയാളത്തിൽ പുസ്തകമെഴുതിയ ആദ്യ മുസ്‌ലിം?
മക്തി തങ്ങൾ

54. കാൽവാത്തി ജുമാ മസ്ജിദ് എവിടെയാണ്?
 കൊച്ചി, (മക്തി തങ്ങളുടെ അന്ത്യ വിശ്രമ സ്ഥലം)

55. കേരള പുലയ മഹാസഭയുടെ മുഖപത്രം?
നയലപം

56. കേരള പുലയ മഹാസഭ സ്ഥാപിച്ചതാര്?
പി കെ ചാത്തൻ മാസ്റ്റർ

57. വഴിനടക്കൽ സമരം എന്ന് അറിയപ്പെടുന്ന സമരം ഏത്?
കുട്ടംകുളം ക്ഷേത്രം

58. കോഴിക്കോട് ബുദ്ധ ക്ഷേത്രം നിർമ്മിച്ചത് ആര്?
സി കൃഷ്ണൻ

59. വസുമതി എന്ന നോവൽ എഴുതിയത് ആര്?
മൂർക്കോത്ത് കുമാരൻ

60. മാതൃഭാഷയുടെ പോരാളി എന്നറിയപ്പെട്ട നേതാവ്?
മക്തി തങ്ങൾ 

61. ശബരിമല ക്ഷേത്രത്തിന് തീ പിടിച്ചപ്പോൾ സി. കേശവൻ നടത്തിയ വിവാദ പരാമർശം എന്ത്?
ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും

Post a Comment

0 Comments