ആനുകാലികം (മെയ്‌ 1മുതൽ 8വരെ)

ആനുകാലികം (മെയ്‌ 1മുതൽ 8വരെ)


1. ജീവൻ ശക്തി യോജന (urban മേഖലയിലെ സ്ത്രീകൾ വീട്ടിലിരുന്നു നിർമിക്കുന്ന ഓരോ covid പ്രതിരോധ മാസ്ക് നും 11 രൂപ ലഭിക്കുന്ന പദ്ധതി)തുടങ്ങിയ സംസ്ഥാനം?
മധ്യ പ്രദേശ്

2. ചാട്ടവാർ കൊണ്ടുള്ള അടി അടുത്തിടെ നിരോധിച്ച രാജ്യം?
സൗദി അറേബ്യ

3. 2020 മേയിൽ Geographical Indication (GI) tag ലഭിച്ച മണിപ്പൂരിലെ ഉത്പന്നം
Black Rice (Chak-Hao)

4. Covid പശ്ചാത്തലത്തിൽ വിദേശത്തു അകപ്പെട്ട  പ്രവാസികളെ തിരിച്ചു കൊണ്ട് വരാനുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ?
സമുദ്ര സേതു, വന്ദേ ഭാരത്

5. Covid പ്രതിരോധത്തിന് ആയി covid19-Ayush kavach ആപ്പ്  പുറത്തിറക്കിയ സംസ്ഥാനം?
ഉത്തർപ്രദേശ്

6. അടുത്തിടെ പെൻഷൻ പ്രായം 58ഇൽ നിന്ന് 59 ആക്കിയ സംസ്ഥാനം?
തമിഴ്നാട്

7. PUBLIC ACCOUNTS COMMITTEE യുടെ ചെയർമാൻ ആയി വീണ്ടും നിയമിതൻ ആയത്
ആധിർ രഞ്ജൻ ചൗദരി

8. ഇന്ത്യയിലെ ആദ്യ Covid -19 test bus ആരംഭിച്ച സംസ്ഥാനം
മഹാരാഷ്ട്ര (വികസിപ്പിച്ചത് -IIT Alumini Council)

9. 2020 മേയിൽ അന്തരിച്ച പ്രശസ്ത കന്നഡ കവി
നിസാർ അഹമ്മദ് (പ്രശസ്ത രചന : നിത്യോത്സവ)

10. പശ്ചിമ ബംഗാളിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായി പശ്ചിമ ബംഗാൾ സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ?
എക്സിറ്റ് ആപ്പ്

11. നാസി ജർമനിക്കെതിരായ വിജയത്തിന്റെ 75 ആം വാർഷിക ആഘോഷത്തോടനുബന്ധിച്ച് ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നിനെ രണ്ടാം ലോകമഹായുദ്ധ സ്മാരക മെഡൽ നൽകി ആദരിച്ചത്
വ്ലാഡിമിർ  പുടിൻ

12. ആർട്ടിക്ക് പര്യവേഷണം ലക്ഷ്യമാക്കി റഷ്യ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം
Arktika-M

13. ഉത്തേജക പരിശോധന പോസിറ്റീവ് ആയതിനെ തുടർന്ന് World Anti Doping Agency (WADA) 4 വർഷത്തേക്ക് വിലക്കിയ ഇന്ത്യൻ വനിതാ Discus throw താരം
സന്ദീപ് കുമാരി

14. നഗരപ്രദേശങ്ങളിലുള്ളവർക്ക് 120 തൊഴിൽദിനങ്ങൾ നൽകുന്നതിനായി Mukhya Mantri Shahari Rojgar Guarantee Yojana ആരംഭിച്ച സംസ്ഥാനം
ഹിമാചൽ പ്രദേശ്

15. 2020 മേയിൽ കേന്ദ്രസർക്കാർ COVID -19  നെ ആധാരമാക്കി പുറത്തിറക്കിയ Multimedia guide
കോവിഡ്  കഥ

16. 2020 ലെ World Press Freedom Day -യുടെ (മേയ് 3) പ്രമേയം
Journalism Without Fear or Favour

17. #HumHaarNahiMaanenge എന്ന ഗാനം റിലീസ് ചെയ്ത ബാങ്ക്
HDFC (രചന : പ്രസൂൺ ജോഷി,  സംഗീതം : എ.ആർ.റഹ്മാൻ)

18. COVID-19 ന്ടെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളുടെയും കരാർ തൊഴിലാളികളുടെയും പ്രശ്നങ്ങൾ പഠിക്കുന്നതിനായി രൂപീകരിച്ച കമ്മീഷൻടെ തലവൻ
സി.വി.ആനന്ദബോസ്

19. കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ
ശ്രമിക്ക് (Shramik)

20. e-RMB എന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കിയ രാജ്യം
ചൈന

21. Covid-19 നെതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാനാർത്ഥം FIFA ആരംഭിച്ച പ്രചരണ പരിപാടി
#WeWillWin

22. ബഹ്റിനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ
Piyush Srivastava

23. ഖത്തറിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ
ദീപക് മിത്തൽ

24. 'The Room Where It Happened': A White House Memoir' എന്ന പുസ്തകത്തിന്റെ രചയിതാവ്
ജോൺ  ബോൾട്ടൻ

25. Covid-19 പ്രതിരോധത്തിന്റെ ഭാഗമായി All India Institute of Ayurveda (AIIA),  ഡൽഹി പോലീസ് സംയുക്തമായി ആരംഭിച്ച പരിപാടി
ആയുർരക്ഷ

26. Shivaji in South Block: The Unwritten History of a Proud People എന്ന പുസ്തകത്തിന്റെ രചയിതാവ്
Girish Kuber

27. NASA യുടെ പുതിയ Mars Helicopter - Ingenuity  ക്ക്  പേര് നിർദ്ദേശിച്ച ഇന്ത്യൻ വംശജ
Vaneeza Rupani

28. 2020 മേയിൽ Geographical Indication (GI) tag ലഭിച്ച കാശ്മീരിലെ ഉത്പന്നം
കുങ്കുമപ്പൂവ്

29. ലോക് ഡൗൺ കാലയളവിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ  നൽകിയ സംസ്ഥാനം
ഛത്തിസ്ഗഡ്

30. ഓസ്ട്രിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ
ജയദീപ്  മജുൻഡാർ

31. ഇന്ത്യയിലാദ്യമായി ജനങ്ങൾക്ക് പണം ഈടാക്കാതെ സൗജന്യ ഇൻഷുറൻസ് പ്രഖ്യാപിച്ച സംസ്ഥാനം
മഹാരാഷ്ട്ര

32. ICC -യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം?
ഓസ്ട്രേലിയ (രണ്ടാമത് - ന്യൂസിലാൻഡ്, മൂന്നാമത് - ഇന്ത്യ)

33. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന Defence Institute of Advanced Technology (DIAT) COVID-19  നെതിരെ വികസിപ്പിച്ച Microwave Steriliser
Athulya

34. കുടുംബശ്രീയുടെ സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ധാരണയിലേർപ്പെട്ട ബാങ്ക്
SBI
Tags

Post a Comment

0 Comments