രസതന്ത്രത്തിലെ പ്രധാനപ്പെട്ട ഭാഗം - ആസിഡുകൾ

CHEMISTRY - ACIDS


ആസിഡുകൾ

1. ആദ്യമായ് തിരിച്ചറിഞ്ഞ ആസിഡ് ഏത് ?
അസറ്റിക് ആസിഡ്.

2. ചോക്ലൈറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
ഓക്സാലിക് ആസിഡ്.

3. ആസിഡിൽ ലിമസിന്റെ നിറം എന്താണ് ?
ചുവപ്പ്.

4. എന്താണ് സൂപ്പർ ആസിഡുകൾ ?
സൾഫൂരിക്ക് ആസിഡിനെക്കാൾ 100 ശതമാനം വീര്യമുള്ള ആസിഡുകൾ.

5. സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമംത്തിൽ അറിയപ്പെടുന്ന ആസിഡ് ഏത് ?
നൈട്രിക് ആസിഡ്.

6. ആദ്യമായ് തിരിച്ചറിയപ്പെട്ട ആസിഡ് ?
അസറ്റിക് ആസിഡ്.

7. അബ്സെസിക് ഹോർമോൺ ആസിഡ് രൂപം കൊള്ളുന്നത് എവിടെയാണ് ?
മരങ്ങളുടെയും ചെടികളുടെയും ഇലകളിൽ.

8. ഗ്ളാസിനെ അലിയിപ്പിച്ച് കളയാൻ കഴിവുള്ള അമ്മ്ളം ഒരു പ്രത്യേക പ്ളാസ്റ്റിക് പാത്രങ്ങളിലാണ് സൂക്ഷിക്കുന്നത് ഏതാണാ അമ്ളം ?
ഹൈഡ്രോഫ്ളൂറിക് ആസിഡ്.

9. എല്ലാ പഴവർഗ്ഗങ്ങളിലുള്ള ആസിഡ് ഏത് ?
ബോറിക്കാസിഡ്.

10 ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിചേർന്ന് രൂപപ്പെടുന്ന പോഷകഘടകം ?
പ്രോട്ടീൻ.

11. ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള പോഷകഘടകം ഏത് ?
കൊഴുപ്പ്.

12. ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ജീവകം ഏത് ?
ഫോളിക് ആസിഡ്.

13. 1784 ൽ നാരങ്ങാനീരിൽ നിന്ന് ആദ്യമായ് സിട്രിക്ക് ആസിഡ് വേർതിരിച്ചെടുത്തത് ആരാണ് ?
സ്വീഡിഷ് ശാസ്ത്രജ്ഞനായ കാൾ വിൽ ഹെം ഷീലെ.

14. ആസിഡുകളിൽ പൊതുവായ് അടങ്ങിയിരിക്കുന്ന മൂലകം ഏത് ?
ഹൈഡ്രജൻ.

15. ഹൈഡ്രോക്ലോറിക് ആസിഡ്,നൈട്രിക് ആസിഡ്,സിട്രിക് ആസിഡ്,അസെറ്റിക് ആസിഡ്,ടാർട്ടാറിക് ആസിഡ്,അക്വറീജിയ എന്നിവ കണ്ടുപിടിച്ചത് ആരാണ് ?
ജാബിൻ ഇബൻ ഹയ്യാൻ.

16. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡായ അസെറ്റിക് ആസിഡിന്റെ മറ്റൊരു പേരെന്ത് ?
എതനോയിക് ആസിഡ്.

17. മനുഷ്യരുടെ ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
ഹൈഡ്രോക്ലോറിക് ആസിഡ്.

18. ഹൈഡ്രോക്ലോറിക് ആസിഡിന്റെ മറ്റൊരു പേരെന്താണ് ?
മുറിയാറ്റിക് ആസിഡ്.

19. നൈട്രിക് ആസിഡ് ഏതെല്ലാം പേരുകളിൽ അറിയപ്പെടുന്നു ?
അക്വാഫോർട്ടീസ്,സ്പിരിറ്റ് ഓഫ് നൈറ്റർ.

20. ഏതു പ്രക്രീയയിലൂടെയാണ് നൈട്രിക് ആസിഡ് നിർമ്മിക്കുന്നത് ?
ഓസ്റ്റ് വാൾഡ്.

21. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ് ?
സൾഫ്യൂരിക് ആസിഡ്.

22. സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നത് എങ്ങനെയാണ് ?
കോൺടാക്ട് പ്രക്രീയയിലൂടെ.

23. സോഡവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
കാർബോണിക് ആസിഡ്.

24. വായുവിൽ പുകയുന്ന ആസിഡ് ഏത് ?
നൈട്രിക് ആസിഡ്.

25. ഉറുംബിന്റെയും തേനീച്ചയുടെയും ശരീരത്തിൽ സ്വഭാവികമായ് അടങ്ങിയിരിക്കുന്ന ആസിഡ് ?
ഫോമിക് ആസിഡ്.

26. കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷാംശമുള്ള ആസിഡ് ഏത് ?
ഹൈഡ്രോസയാനിക് ആസിഡ്.

27. ഹൈഡ്രോസയാനിക് ആസിഡ് അഥവാ ഹൈഡ്രജൻ സയനൈഡ് മുൻപ് ഏതു പേരിലാണറിയപ്പെട്ടിരുന്നത് ?
പ്രൂസിക് ആസിഡ്.

28. പുളിച്ച വെളിച്ചെണ്ണ,ഉണങ്ങിയ പാൽ ക്കട്ടി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
ബ്യൂട്ടൈറിക് ആസിഡ്.

29. മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
യൂറിക് ആസിഡ്.

30. പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
ലാക്റ്റിക് ആസിഡ്.

31. തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
ലാക്ടിക് ആസിഡ്.

32. മാലിക് ആസിഡ് അടങ്ങിയിരിക്കുന്ന പഴം ഏത് ?
ആപ്പിൾ.

33. ചെറുനാരങ്ങ,ഓറഞ്ച് എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
സിട്രിക് ആസിഡ്.

34. മുന്തിരി,പുളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
 ടാർട്ടാറിക് ആസിഡ്.

35. ഓക്ക്,മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാനിക് ആസിഡ്.

36. വീഞ്ഞിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
ടാർടാറിക് ആസിഡ്
Tags

Post a Comment

0 Comments