പൊതുവിജ്ഞാനത്തിൽ തെരഞ്ഞെടുത്ത ഏറ്റവും പ്രധാനപ്പെട്ട 50 ചോദ്യോത്തരങ്ങൾ


1. സ്വസ്തിക ചിഹ്നത്തിന്റെ ഉത്ഭവസ്ഥാനം?
സിന്ധുനദീതടം

2. സിന്ധുനദീതടത്തിലെ ആളുകൾക്ക് അപരിചിതമായിരുന്ന മൃഗം?
കുതിര

3. സിന്ധുനദീതട പ്രദേശത്തിന് മെസപ്പൊട്ടേമിയക്കാർ കൊടുത്തിരുന്ന പുരാതന പേര്?
മെലുഹ

4. ചരിത്രകാരന് ഉപയോഗമില്ലാത്ത വേദം?
സാമവേദം

5. ഗ്രീക്ക് രചനകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഹിന്ദു ദൈവം?
ശ്രീകൃഷ്ണൻ

6. തമിഴ്ദേശത്തെ ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം?
തിരുക്കുറൾ

7. മൂന്നാമത്തെ ബുദ്ധമത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര്?
മൊഗലിപുട്ട ടിസ

8. രാജാക്കന്മാരുടെ പേരിലുള്ള നാണയങ്ങൾ ആദ്യമായി പുറത്തിറക്കിയത് ആര്?
ഇൻഡോ ഗ്രീക്കുകാർ

9. ചന്ദ്രഗുപ്തൻ രണ്ടാമന്റെ തലസ്ഥാനം ആയിരുന്നത് ഏത് നഗരമാണ്?
ഉജ്ജയിനി

10. ഹൂണന്മാരോട് പൊരുതിയ ആദ്യത്തെ ഗുപ്തരാജാവ്?
സ്‌കന്ദഗുപ്തൻ

11. പാറ തുരന്ന് നിർമ്മിച്ച എല്ലോറയിലെ ക്ഷേത്രം?
കൈലാസനാഥ ക്ഷേത്രം

12. മുമ്പോട്ടും പിമ്പോട്ടും വായിക്കാവുന്ന വിധത്തിലുള്ള കവിതകൾ എഴുതിയത് ആര്?
ദണ്ടിൻ

13. സൈനികർക്ക് രൊക്കം പണം കൊടുത്ത ഡൽഹിയിലെ ആദ്യത്തെ സുൽത്താൻ ആര്?
അലാവുദ്ദീൻ ഖിൽജി

14. രക്തവും ഇരുമ്പും എന്ന ഭരണനയം പിന്തുടർന്നതാര്?
ബാൽബൻ

15. ലാഖ് ബക്ഷ് എന്നറിയപ്പെട്ടിരുന്നത് ആര്?
കുത്ബുദ്ദീൻ ഐബക്ക്

16. സുൽത്താൻ ഭരണകാലഘട്ടത്തിൽ സുൽത്താനായ ഇന്ത്യക്കാരനായ ഏക മുസ്ളിം ആരായിരുന്നു?
നസിറുദ്ദീൻ ഖുസ്റവ് ഷാ

17. ഏത് നദിയുടെ കരയിലായിരുന്നു വിജയനഗരം സ്ഥിതി ചെയ്തിരുന്നത്?
തുംഗഭദ്ര

18. കാശ്മീരിലെ അക്ബർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരണാധികാരി ആരായിരുന്നു?
സൈമുൾ അബിദിൻ

19. ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ആദ്യത്തെ താഴികക്കുടം ഏത്?
അലൈ ദർവാസ

20. കുത്തബ്മീനാറിന്റെ പ്രവേശന കവാടത്തിന്റെ പേര്?
അലൈ ദർവാസ

21. മദ്രസകളിൽ ഹിന്ദുക്കൾക്ക് വിദ്യാഭ്യാസം ഏർപ്പെടുത്തിയ മുഗൾ ചക്രവർത്തി ആര്?
അക്ബർ


22. 1761 ൽ അഹമ്മദ് ഷാ അബ്ദലിയും മറാഠികളും തമ്മിൽ ഉണ്ടായ യുദ്ധത്തിന്റെ പേരെന്ത്?
3-ാം പാനിപ്പട്ട് യുദ്ധം

23. ബീജാബൂരിലെ ഭരണാധികാരിയിൽ നിന്ന് പോർട്ടുഗീസുകാർ ഗോവ പിടിച്ചെടുത്തത് എന്ന്?‌
1510-ൽ 

24. ദാദാ സാഹെബ് എന്നറിയപ്പെട്ടിരുന്നത് ആര്?
ബാലാജി ബാജിറാവു

25. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ മുസ്ളിം പ്രസിഡന്റ് ആരായിരുന്നു?
ബദ്രുദ്ദീൻ തിയാബ്‌ജി

26. ഇൻക്വിലാബ് സിന്ദാബാദ് എന്ന പ്രശസ്ത മുദ്രാവാക്യത്തിന് നേതൃത്വം നൽകിയത് ആര്?
മുഹമ്മദ് ഇക്ബാൽ

27. ദേശസ്നേഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
സുഭാഷ് ചന്ദ്രബോസ്

28. ഏറ്റവും ഒടുവിലത്തെ മുഗൾ ചക്രവർത്തി ആരായിരുന്നു?
ബഹദുർഷാ രണ്ടാമൻ

29. ഹർഷ സാമ്രാജ്യത്തിന്റെ തലസ്ഥാനം?
കനൂജ്

30. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷയായ പ്രഥമ വനിത?
ആനിബസന്റ്

31. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി?
സുചേതാ കൃപലാനി

32. പഞ്ചശീലം ഒപ്പുവയ്ക്കപ്പെട്ട വർഷം?
1954


33. മുഗൾ സാമ്രാജ്യ സ്ഥാപകൻ?
ബാബർ

34. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗവർണർ ജനറൽ?
ഡൽഹൗസി

35. സ്വരാജ്യം എന്റെ ജന്മാവകാശം എന്ന് പ്രഖ്യാപിച്ച ഇന്ത്യക്കാരൻ?
ബാലഗംഗാധരതിലക്

36. ദേശീയ പതാകയിലെ അശോകചക്രത്തിൽ എത്ര ആരക്കാലുകൾ ഉണ്ട്?
24

37. ഇന്ത്യ ഒരു പരമാധികാര റിപ്പബ്ളിക്കായത്?
1950 ജനുവരി 26

38. മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയ ഗുരുവായി അംഗീകരിച്ചത്?
ഗോപാലകൃഷ്ണ ഗോഖലെ

39. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം നൽകിയത്?
ലാൽബഹദൂർ ശാസ്ത്രി

40. അദ്വൈതം ആര് പ്രചരിപ്പിച്ച തത്വസംഹിതയാണ്?
ശങ്കരാചാര്യർ

41. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സംസ്കാരം?
ഹാരപ്പൻ സംസ്കാരം

42. മാളവികാഗ്നിമിത്രം ആരുടെ കൃതിയാണ്?
കാളിദാസൻ

43. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി?
ക്ളമന്റ് ആറ്റ്‌ലി

44. 1857 ലെ വിപ്ളവം ആരംഭിച്ചത് എവിടെവച്ചായിരുന്നു?
മീററ്റ്

45. ബ്രഹ്മസമാജ സ്ഥാപകൻ?
രാജാറാം മോഹൻറോയ്

46. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രസിഡന്റ്?
ലക്ഷ്മി എൻ. മേനോൻ

47. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ?
മൗണ്ട് ബാറ്റൻ പ്രഭു

48. ഇന്ത്യയിൽവന്ന ആദ്യത്തെ വിദേശികൾ?
പോർച്ചുഗീസുകാർ

49. ഇന്ത്യ ആദ്യത്തെ അണുസ്ഫോടനം നടത്തിയ വർഷം?
1974

50. ഹർഷ സാമ്രാജ്യത്തിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട വിദ്യാകേന്ദ്രം?
നളന്ദ
Tags

Post a Comment

0 Comments